'മറ്റുള്ളവര്‍ പിന്തുണ നല്‍കുന്നില്ല, ബുംറയുടെ ജോലി ഭാരത്തില്‍ ആശങ്ക'; വിമര്‍ശനവുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ വീണപ്പോള്‍ മൂന്നും വീഴ്ത്തിയത് ബുംറ തന്നെയാണ്
Ravi Shastri fumes lack of support for Jasprit Bumrah
ജസ്പ്രിത് ബുംറപിടിഐ
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ബൗളിങ്ങാണ് കാഴ്ചവെക്കുന്നത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബുംറയുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് നിര്‍ണായകമായത്.

എന്നാല്‍ ഇന്ത്യയ്ക്കായി മറ്റ് ബൗളര്‍മാര്‍ വേണ്ട വിധം ശോഭിക്കുന്നില്ലെന്നു വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബുംറ മാത്രമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തുന്നതെന്നും മറ്റുള്ളവര്‍ താരത്തിന് മതിയായ പിന്തുണ നല്‍കുന്നില്ലെന്നുമാണ് രവി ശാസ്ത്രിയുടെ വിമര്‍ശനം.

ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ വീണപ്പോള്‍ മൂന്നും വീഴ്ത്തിയത് ബുംറ തന്നെയാണ്. നാല് റണ്‍സെടുത്ത സാക് ക്രോളി, 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്, 28 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഹാരി ബ്രൂക്കിന്റെയും വിക്കറ്റ് കൂടി ബുംമ്ര നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാള്‍ 262 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

ലീഡ്‌സില്‍ ഇതുവരെ ബുംറ 48 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയെങ്കിലും ബാക്കിയുള്ള ബൗളര്‍മാര്‍ 154 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടിയിട്ടില്ല. ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവര്‍ക്കെതിരെയാണ് ശാസ്ത്രിയുടെ പ്രതികരണം. ഇംഗ്ലീഷ് പിച്ചില്‍ മറ്റുള്ളവര്‍ പന്തെറിയാന്‍ പാടുപെടുമ്പോള്‍ ബുംറയ്ക്ക് ജോലി ഭാരം ഏറുകയാണെന്നും രവി ശസ്ത്രി പറഞ്ഞു.

'പരമ്പര പുരോഗമിക്കുമ്പോള്‍ ബുംറയുടെ ജോലിഭാരം എന്തായിരിക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്, കാരണം വിക്കറ്റ് വീഴുമെന്ന പ്രതീക്ഷ ബുംറയുടെ സ്‌പെല്ലിലാണ്. മറുവശത്ത് ആരെങ്കിലും വിക്കറ്റ് വീഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു' രവി ശാസ്ത്രി സ്‌കൈ ക്രിക്കറ്റിനോട് പറഞ്ഞു.

ഡക്കറ്റിനെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ബുംറ; ഇംഗ്ലണ്ട് പൊരുതുന്നു

Summary

Ravi Shastri fumes at Siraj, Prasidh, Shardul’s lack of support for Jasprit Bumrah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com