74 പന്തില്‍ 50 റണ്‍സ്! 10 വര്‍ഷത്തിനിടെ ആദ്യം, ഹിറ്റ്മാന്റെ വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറി

കരിയറിലെ 59ാം ഏകദിന അര്‍ധ സെഞ്ച്വറി
rohit sharma batting
rohit sharmax
Updated on
1 min read

അഡ്‌ലെയ്ഡ്: 2027ലെ ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കാമെന്ന മോഹവുമായി നില്‍ക്കുന്ന രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നും ഫോമിലേക്ക് മടങ്ങിയെത്തി. ആദ്യ ഏകദിനത്തില്‍ 8 റണ്‍സില്‍ പുറത്തായ ഹിറ്റ്മാന്‍ രണ്ടാം പോരാട്ടത്തില്‍ 97 പന്തില്‍ 73 റണ്‍സെടുത്തു. 74 പന്തുകള്‍ നേരിട്ടാണ് രോഹിത് 50 റണ്‍സില്‍ എത്തിയത്.

10 വര്‍ഷത്തിനിടെ രോഹിത് ഏകദിനത്തില്‍ നേടുന്ന ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറിയാണ് അഡ്‌ലെയ്ഡ് ഓവലില്‍ പിറന്നത്. 2015ലാണ് റണ്‍സിനേക്കാള്‍ പന്ത് കൂടുതലുള്ള ഇന്നിങ്‌സ് താരം കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് മെല്ലെപ്പോക്ക് അര്‍ധ സെഞ്ച്വറി രോഹിത് നേടുന്നത്.

rohit sharma batting
മാത്യു ഷോര്‍ട്ട്- റെന്‍ഷോ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍; ഓസീസിന് 3 വിക്കറ്റുകള്‍ നഷ്ടം

2015ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലാണ് അവസാനമായി താരം വേഗം കുറഞ്ഞ അര്‍ധ സെഞ്ച്വറി നേടുന്നത്. അന്ന് 70 പന്തിലായിരുന്നു 50ല്‍ എത്തിയത്. അന്ന് സെഞ്ച്വറി നേടാന്‍ രോഹിതിനു സാധിച്ചു. പിന്നീടുള്ള 50 അതിവേഗം കണ്ടെത്താനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ സെഞ്ച്വറിയിലെത്താന്‍ സാധിച്ചില്ല.

ഓവലിലെ പിച്ചില്‍ കരുതലോടെയുള്ള ബാറ്റിങാണ് ഹിറ്റ്മാന്‍ പുറത്തെടുത്തത്. 5 ഫോറും 2 സിക്‌സും സഹിതമാണ് താരം 73ല്‍ എത്തിയത്. രോഹിതിന്റെ കരിയറിലെ 59ാം ഏകദിന അര്‍ധ സെഞ്ച്വറിയാണിത്.

rohit sharma batting
നീണ്ട ഇടവേള; ബാബര്‍ അസം വീണ്ടും പാക് ടി20 ടീമില്‍, മുഹമ്മദ് റിസ്വാനെ പരിഗണിച്ചില്ല
Summary

rohit sharma struck his slowest ODI fifty in 10 years but earned praise for battling in tough conditions at Adelaide Oval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com