ഫീല്‍ഡിങ് കോച്ചാകാന്‍ ശുഭദീപ് ഘോഷ്, അസിസ്റ്റന്റ് കോച്ച് സ്ഥാനമൊഴിഞ്ഞു; ടീം ഇന്ത്യയുടെ പരിശീലകര്‍ മാറുന്നു

രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ടെന്‍ ഡോഷെ സ്ഥാനമൊഴിയുന്നത്
Ryan ten Doeschate T Dilip
ടി ദിലീപ്‌, റയാന്‍ ടെന്‍ ഡോഷെBCCI
Updated on
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്തുനിന്ന് മുന്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍റൗണ്ടര്‍ റയാന്‍ ടെന്‍ ഡോഷെ രാജിവെച്ചു. രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. അതേസമയം, കരാര്‍ കാലാവധി പൂര്‍ത്തിയായ ടി ദിലീപിന് പകരം ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീല്‍ഡിങ് കോച്ചായി ചുമതലയേല്‍ക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ടിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയായിരുന്നു ടെന്‍ ഡോഷെയുടെയും ടി ദിലീപിന്റെയും അവസാന ദൗത്യം. ഇംഗ്ലണ്ടിലെ ടി20 പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റപ്പോള്‍, ഏകദിനത്തില്‍ ഒരു മത്സരം ജയിച്ചു. ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇരുവരും ഉണ്ടാകില്ല. മുന്‍പ് ഇന്ത്യ 'എ' ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്ന ശുഭദീപ് ഘോഷിന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യമായിരിക്കും ഇത്.

ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ടെന്‍ ഡോഷെ താന്‍ പദവിയില്‍ നിന്ന് പിന്മാറുന്ന കാര്യം ബിസിസിഐയെ അറിയിച്ചത്. 2027 വരെ കരാര്‍ നീട്ടിനല്‍കാമെന്ന് ബോര്‍ഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. നിരന്തര യാത്രകളും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരക്കുകളും ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഫീല്‍ഡിങ് കോച്ച് ടി ദിലീപിന്റെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അത് പുതുക്കി നല്‍കേണ്ടതില്ലെന്നും ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

2024 ജൂലൈയില്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോഴാണ് ടെന്‍ ഡോഷെ അസിസ്റ്റന്റ് കോച്ചായി ടീമിനൊപ്പം ചേരുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കലിനൊപ്പം ടെന്‍ ഡോഷെയും ഇന്ത്യന്‍ ക്യാമ്പിലെത്തിയത്.

ടെന്‍ ഡോഷെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യകപ്പും സ്വന്തമാക്കുകയും, 2026ലെ ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചടികള്‍ നേരിട്ട ഇന്ത്യ, ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിടുകയും നാട്ടില്‍ ന്യൂസിലന്‍ഡിനോടും (3-0) ദക്ഷിണാഫ്രിക്കയോടും (2-0) ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെടുകയും ചെയ്തു.

Ryan ten Doeschate T Dilip
ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Ryan ten Doeschate T Dilip
റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍
Ryan ten Doeschate T Dilip
വിമർശനങ്ങൾ തള്ളി സഞ്ജു സാംസൺ; ‘എലിപ്പന്തയത്തിന് ഇല്ല, എങ്ങിനെ കളിക്കണമെന്ന് ഇനി ഞാൻ തീരുമാനിക്കും’
Summary

Ryan ten Doeschate steps down as India's assistant coach; Subhadeep Ghosh replaces T Dilip as fielding coach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com