സായ് സുദര്‍ശന് സെഞ്ച്വറി, ജുറേലിനും റഷീദിനും അര്‍ധ സെഞ്ച്വറി; ഇന്ത്യ എ ടീം 333ല്‍

ശ്രീലങ്ക എക്കെതിരായ ഒന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ ആധിപത്യം
Sai Sudharsan celebration
Sai Sudharsanx
Updated on
1 min read

ഗാലെ: ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മികച്ച നിലയില്‍ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ. ഓപ്പണര്‍ സായ് സുദര്‍ശന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ധ്രുവ് ജുറേല്‍, ഷെയ്ക് റഷീദ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെന്ന നിലയില്‍.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി സായ് മിന്നും സെഞ്ച്വറിയുമായി കളം വാണു. താരം 19 ഫോറുകള്‍ സഹിതം 175 പന്തില്‍ 132 റണ്‍സെടുത്തു. ഫസ്റ്റ് ക്ലാസ് കരിയറിൽ താരം നേടുന്ന 9ാം സെഞ്ച്വറിയാണിത്. ഐപിഎല്ലിലെ ഫോം താരം തുടരുകയാണ്.

Sai Sudharsan celebration
​'ഗോളിൽ' റെക്കോർഡ്; 'CR 7'ന് നൈക്കിയുടെ ​'ഗോൾഡൻ ബൂട്ട്' ആദരം

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ധ്രുവ് ജുറേല്‍ 68 റണ്‍സുമായും റഷീദ് 53 റണ്‍സുമായും ക്രീസില്‍ തുടരുന്നു. ജുറേല്‍ 5 ഫോറും റഷീദ് 4 ഫോറും തൂക്കി. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 116 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. സായ്ക്ക് പുറമെ ആയുഷ് പാണ്ഡെ (25), ദേവ്ദത്ത് പടിക്കല്‍ (12), ഋതുരാജ് ഗെയ്ക്‌വാദ് (22) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

ലങ്കന്‍ നിരയില്‍ ദിലും സുദീര 2 വിക്കറ്റെടുത്തു. ചമിക ഗുണശേഖര, രവിന്ദു ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടി ഇന്ത്യ എ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു.

Sai Sudharsan celebration
'മെർലിൻ താറാവും'... ലോകകപ്പിലെ അനർഘ നിമിഷങ്ങളും; പന്ത് പറഞ്ഞ 'സുന്ദര വിശേഷങ്ങൾ'!
Sai Sudharsan celebration
ഒച്ചോവ ചരിത്രത്തിലെ ആദ്യ ​ഗോൾ കീപ്പർ! റെക്കോർ‍ഡിൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾ‍ഡ‍ോയ്ക്കും ഒപ്പം
Sai Sudharsan celebration
ചേട്ടന്‍മാര്‍ക്കൊപ്പം ഡ്രസ്സിങ് റും പങ്കിടാനാകില്ല; ഇംഗ്ലണ്ടില്‍ വൈഭവ് സൂര്യവംശിക്ക് സ്‌പെഷ്യല്‍ റൂം
Summary

Sai Sudharsan's brilliant century powered India A to a strong start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com