ഇന്ത്യയുടെ വിജയം 'ഒത്തുകളി'; പാകിസ്ഥാനിലേക്ക് പോയത് 50,000 കോടി; ആരോപണവുമായി സഞ്ജയ് റാവത്ത്

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെച്ചൊല്ലി 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന ആരോപണവുമായി സഞ്ജയ് റാവത്ത്
Sanjay Raut
Sanjay Raut
Updated on
1 min read

മുംബൈ: ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെച്ചൊല്ലി 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന ആരോപണവുമായി ശിവസേനാ (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. ഇതില്‍ 50,000 കോടി പോയിരിക്കുന്നത് പാകിസ്ഥാനിലേക്കാണെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോടു പറഞ്ഞു

മത്സരത്തിലടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് ആയിരംകോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. 'മത്സരം ഒത്തുകളിയായിരുന്നു - 1.5 ലക്ഷം കോടി രൂപയുടെ വാതുവെപ്പില്‍ നിന്ന് 50,000 കോടി രൂപ പാകിസ്ഥാനിലേക്ക് പോയി. ഭീകരവാദത്തിനായി പണം ഉപയോഗിക്കുമെന്നതിനാല്‍ പാകിസ്ഥാന് ഐഎംഎഫും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും വായ്പ നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ അമിത് ഷായുടെ മകന്‍ പാകിസ്ഥാന് പണം നല്‍കി. പാകിസ്ഥാന് ധനസഹായം നല്‍കുന്നത് അവരുടെ ഭീകരവാദം 'ശക്തിപ്പെടുത്താനുള്ള' ഒരു തന്ത്രമാണ്, അതുവഴി അവര്‍ നമ്മളെ ആക്രമിക്കുകയും ഇവര്‍ക്ക് രാഷ്ട്രീയ നേട്ടം ലഭിക്കുകയും ചെയ്യും,' റാവത്ത് പറഞ്ഞു.

Sanjay Raut
എന്ത് വിധിയിത്... ദേശീയ ​ഗാനത്തിനു പകരം സ്റ്റേഡിയത്തിൽ 'ജലേബി ബേബി'; പാക് ടീമിന്റെ അവസ്ഥ! (വിഡിയോ)

മത്സരത്തിന് മുന്‍പും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ റാവത്ത് രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച 'സിന്ദൂര്‍ രക്ഷാ' കാമ്പയിന്‍ നടത്തുമെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യാ - പാക് മത്സരം ലജ്ജാകരമാണെന്നും, അത് നമ്മുടെ സൈന്യത്തെയും പഹല്‍ഗാം ഭീകരാക്രമണത്തിലെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും' റാവത്ത് പറഞ്ഞിരുന്നു.

Sanjay Raut
ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ പിഴുതെടുത്തു; ഐസിസിയുടെ ഓഗസ്റ്റിലെ താരമായി മുഹമ്മദ് സിറാജ്

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴുവിക്കറ്റിന് ജയിച്ചു. പാകിസ്ഥാനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ 25 പന്തുകള്‍ ശേഷിക്കെ, ലക്ഷ്യത്തിലെത്തി.

Summary

MP Sanjay Raut has levelled ‘match fixing’ allegations after India defeated Pakistan during a high-octane Asia Cup match in Dubai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com