

കൊല്‍ക്കത്ത: ലോകകപ്പില്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം. 49.4 ഓവറില്‍ 212 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. 116 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തടുക്കം തകര്‍ച്ചയോടെയായിരുന്നു. 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹേസല്‍ വുഡും സ്റ്റാര്‍കും രണ്ട് വിക്കറ്റ് വീതം നേടിയതാണ് ഓസീസിന് മത്സരം അനുകൂലമാക്കിയത്.
ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെ മടങ്ങി. പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ഡിക്കോക്കും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ദസ്സനും പുറത്തായി. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി സ്റ്റാര്‍ക്ക് തിരിച്ചടി നല്‍കി. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
മത്സരം 14 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലായിരുന്നു അപ്പോള്‍. മത്സരം പുനരാംരഭിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം ഹെയ്ന്റിച് ക്ലാസന്‍ ചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം തിരികെ പിടിച്ചത്. ഇരുവരും ചേര്‍ന്നു 95 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അതിനിടെ സ്‌കോര്‍ 119 എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ക്ഷീണമായി. ക്ലാസന്‍ (47), പിന്നാലെ വന്ന മാര്‍ക്കോ ജന്‍സന്‍ എന്നിവര്‍ അടുത്തടുത്ത പന്തുകള്‍ മടങ്ങി. ട്രാവിസ് ഹെഡ്ഡാണ് രണ്ട് വിക്കറ്റുകളും നേടിയത്. ജെറാള്‍ഡ് കോറ്റ്‌സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. പിന്നീട് 172 ന് 7, 191 ന് 8, 203 ന് 9, 212 ന് 10 എന്നിങ്ങനെയാണ് വിക്കറ്റുകള്‍ വീണത്. കേശവരാജ്(4), റബാഡ(10), ഷംസി(1) എന്നിവരാണ് പുറത്തായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates