ചുവന്ന വസന്തം! സ്‌പെയിന്‍ ലോക ചാംപ്യന്‍മാര്‍, മെസിക്ക് കണ്ണീര്‍ മടക്കം-ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്
TOP 5 NEWS
TOP 5 NEWSTOP 5 NEWS

ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 120 മിനിറ്റും സ്‌പെയിൻ നിറഞ്ഞു കളിച്ചു. അർജന്റീനയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ വരിഞ്ഞു മുറുക്കി. ഒടുവിൽ കിരീടവുമായി സ്പാനിഷ് സംഘം മടങ്ങി. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്....ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

Spain Clinch World Cup Glory with Historic Victory
Spain Clinch World Cup Glory with Historic Victory

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ​ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ​ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.

2. ഗോള്‍ഡന്‍ ബോള്‍ റോഡ്രിയ്ക്ക്; എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്

FIFA World Cup 2026 awards
FIFA World Cup 2026 awardsx

3. 'ഗ്രാസിയാസ് ലിയോ'! പൊട്ടിക്കരഞ്ഞ് ലയണൽ മെസി

Lionel Messi breaks down in tears
Lionel Messi x

4. സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ജന്തര്‍മന്തറില്‍ വന്‍ സുരക്ഷാ സന്നാഹം; 'പാറ്റകളെ' തടയും

Jantar Mantar
Jantar Mantar x

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ല. നിലവില്‍ സമരം നടക്കുന്ന ജന്തര്‍മന്തറില്‍ വെച്ചു തന്നെ മാര്‍ച്ച് പൊലീസ് തടയും. ജന്തര്‍ മന്തറില്‍ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായും അടച്ചുപൂട്ടി. പ്രദേശത്ത് രാവിലെ തന്നെ സമരക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

5. 'വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം'; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

Parliament
പാര്‍ലമെന്റ് മന്ദിരം ഫയല്‍
Summary

TOP 5 News Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com