ഗാലെയിലെ ജയം പോരാ; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്കിനി 'നോക്കൗട്ട്' പോരാട്ടങ്ങള്‍

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് പുറമെ, ഇനി വരാനിരിക്കുന്ന ഏഴ് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്ക് അതിനിര്‍ണായകമാണ്
team india vs sl
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍AFP Photo
Updated on
1 min read

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ നേടിയ 165 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം ലക്ഷ്യമിട്ടുള്ള യാത്രയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് മാനവ് സുതാറിന്റെ ബോളിങ് പ്രകടനമാണ്. മത്സരത്തില്‍ ഉടനീളം മികച്ച ഫോമിലായിരുന്ന താരം, രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. ഈ മത്സരത്തില്‍ മാത്രം 10 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ജയത്തോടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 48.15ല്‍ നിന്ന് 53.33 ആയി ഉയര്‍ന്നു. എങ്കിലും, നിലവില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് വിജയിച്ചതോടെ അവരെ മറികടക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. 66.67 പോയിന്റ് ശതമാനവുമായി ബംഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുന്നത് ഇന്ത്യയുടെ മുന്നേറ്റത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശ്രീലങ്ക ആറാം സ്ഥാനത്താണ്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത് കഠിനമായ പാതയാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് പുറമെ, ഇനി വരാനിരിക്കുന്ന ഏഴ് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്ക് അതിനിര്‍ണായകമാണ്. ഇവയില്‍ ഭൂരിഭാഗവും വിജയിച്ചാല്‍ മാത്രമേ ഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ സാധിക്കൂ. ഓഗസ്റ്റ് 23-ന് കൊളംബോയിലാണ് അടുത്ത ടെസ്റ്റ് മത്സരം. അതിനുശേഷം നവംബറില്‍ ന്യൂസിലന്‍ഡുമായും, തുടര്‍ന്ന് സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയുമായും ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകളുണ്ട്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ തുടരുമ്പോള്‍, നിലവിലെ ടെസ്റ്റ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയാണ് രണ്ടാമതുള്ളത്. ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. യാതൊരു പിഴവും കൂടാതെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച വിജയം കൈവരിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ എന്നര്‍ഥം. അതായത്, വരാനിരിക്കുന്ന ഓരോ മത്സരവും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് പോരാട്ടത്തിന് തുല്യമായിരിക്കും.

Summary

WTC 2025-27 Points Table updated after IND vs SL 1st Test — India closer to fourth place with big victory

team india vs sl
ചരിത്രം കുറിച്ച് മാനവ്; വിദേശ മണ്ണില്‍ പത്ത് വിക്കറ്റ് നേട്ടം; ഹര്‍ഭജന്റെ റെക്കാര്‍ഡ് പഴങ്കഥ
team india vs sl
ഹര്‍മന്‍പ്രീത് സിങ്ങിനും അഭിഷേകിനും ഇരട്ടഗോള്‍; ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ
team india vs sl
ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍, ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com