

കൊല്ക്കത്ത: ഉടന് തന്നെ താന് ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലുള്ള ഒദ്യോഗിക തിരക്കുകളിലേക്ക് മടങ്ങിയെത്തുമെന്ന് മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി. രണ്ട് തവണ ആന്ജിയോപ്ലാസ്റ്റിക്ക് വിധേയനായി വിശ്രമത്തിലാണ് ബിസിസിഐ തലവനായ ഗാംഗുലി. വരുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മത്സരങ്ങള് നടക്കുന്ന സമയത്ത് സ്റ്റേഡിയത്തില് തന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഗാംഗുലി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്സിന് അടുത്ത ദിവസം തന്നെ സ്വീകരിക്കുമെന്ന് ഗാംഗുലി പറഞ്ഞു. അതിന് ശേഷം തന്റെ ഒദ്യോഗിക തിരക്കുകളില് മുഴുകുമെന്നും ആന്ജിയോപ്ലാസ്റ്റിക്ക് ശേഷമുള്ള തന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില് താന് പൂര്ണ ആരോഗ്യവാനാണെന്ന് ഗാംഗുലി പ്രതികരിച്ചു. തന്റെ ഹൃദയത്തിന് സംഭവിച്ചത് ചെറിയ ചില പ്രശ്നങ്ങള് മാത്രമാണ്. പ്രായം കൂടുകയാണ്. അപ്പോള് അതിന്റേതായ അവസ്ഥകളും ശരീരത്തില് സംഭവിക്കും. അതുകൊണ്ടു തന്നെ താന് അക്കാര്യത്തില് ഭാഗ്യം ചെയ്ത ആളാണ്. മറ്റ് വലിയ ശാരീരിക ബുദ്ധിമുട്ടുകള് ഒന്നും സംഭവിച്ചില്ലല്ലോ എന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പര കാണാനായി അഹമ്മദാബാദിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്. രണ്ടാമത്തെ അല്ലെങ്കില് മൂന്നാമത്തെ ടി20 മത്സരം കാണാന് സ്റ്റേഡിയത്തില് തീര്ച്ചയായും ഉണ്ടാകും- ഗാംഗുലി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates