'പെൺകുട്ടിയെ ചുംബിച്ച് വൈഭവ് സൂര്യവംശി'! 15കാരൻ ഇന്ത്യൻ താരത്തിനു പോലും രക്ഷയില്ല

വ്യാജ എഐ ചിത്രങ്ങൾ പ്രചരിക്കുന്നു, വ്യാപക വിമർശനം
Vaibhav Sooryavanshi
Vaibhav Sooryavanshix
Updated on
1 min read

ചെന്നൈ: 15കാരൻ വണ്ടർ കി‍ഡ് ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയേയും വെറുതെവിടാതെ വ്യാജ എഐ ചിത്രങ്ങൾ. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്ന ‘മിറർ സെൽഫി’ രൂപത്തിലുള്ള വ്യാജ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

’വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയമായി ഇതു മാറിയിരിക്കുന്നു’- എന്ന കുറിപ്പ് സഹിതമാണ് പല പേജുകളിലും ചിത്രം പ്രചരിക്കുന്നത്.

Vaibhav Sooryavanshi
ഇഷാന്‍ കിഷനും ശിഖര്‍ മോഹനും ഫിഫ്റ്റി; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ ലീഡ്

കേവലം 15 വയസ് മാത്രം പ്രായമായ ഒരു താരത്തിന്റെ ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങൾ നിർമിക്കുന്നതിനെതിരേയും പ്രചരിപ്പിക്കുന്നതിനെതിരേയും വ്യാപക വിമർശനമാണ് ഉയരുന്നത്. അതേസമയം സംഭവത്തിൽ വൈഭവ് സൂര്യവംശിയോ അദ്ദേഹവുമായി അടുത്തു ബന്ധപ്പെട്ടവരോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിനു വേണ്ടി സൗത്ത് സോണിനെതിരെ കളിക്കുകയാണ് വൈഭവ് സൂര്യവംശി ഇപ്പോൾ. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് താരം. ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസെടുത്ത് പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്സിൽ 16 പന്തിൽ‌ 8 റൺസെടുക്കാനെ സാധിച്ചുള്ളൂ.

Vaibhav Sooryavanshi
യുഎസ് ഓപ്പണ്‍: നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസിനെ പുറത്താക്കി ബെന്‍ ഷെല്‍ട്ടന്‍
Vaibhav Sooryavanshi
പരിക്കില്‍ നിന്നും മുക്തനായി ഹര്‍ദിക് വീണ്ടും കളിക്കളത്തിലേക്ക്, ഇന്ത്യ എടീമില്‍
Summary

AI generated fake images are targeting young cricket prodigy Vaibhav Sooryavanshi, with fabricated images of him with a girl circulating online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com