ആര് തിരുത്തും ഈ റെക്കോര്‍ഡ്; ഐപിഎല്ലില്‍ സൂര്യവംശിക്ക് അപൂര്‍വ നേട്ടം; 'ഒറ്റയാള്‍ പട്ടാളം'

ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചില്‍ വെറും നാല് റണ്‍സിനാണ് വൈഭവിന് സെഞ്ച്വറി നഷ്ടമായത്.
Vaibhav Sooryavanshi Becomes First Uncapped Player To Score 700 Runs In One Edition Of IPL
ഐപിഎല്ലില്‍ സൂര്യവംശിക്ക് അപൂര്‍വ നേട്ടം
Edited By:
Updated on
1 min read

ഐപില്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ചരിത്രനേട്ടവുമായി രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ഒരു സീസണില്‍ 700 റണ്‍സ് തികയ്ക്കുന്ന ആദ്യ അണ്‍ക്യാപ്ഡ് (ഇതുവരെ ദേശീയ ടീമിനായി കളിക്കാത്ത) താരം എന്ന റെക്കോര്‍ഡാണ് ഈ പതിനഞ്ചുകാരന്‍ സ്വന്തമാക്കിയത്.

Vaibhav Sooryavanshi Becomes First Uncapped Player To Score 700 Runs In One Edition Of IPL
'അഫ്രീദിയോട് താരതമ്യം ചെയ്ത് വൈഭവിനെ അപമാനിക്കുന്നോ'! പാക് മുൻ താരത്തിനെതിരെ ഇന്ത്യൻ ആരാധകർ

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് റങ്ങുമ്പോള്‍ ഈ നാഴികക്കല്ലിലെത്താന്‍ ഈ യുവ ഇടംകൈയ്യന്‍ ബാറ്റര്‍ക്ക് 20 റണ്‍സ് കൂടി വേണമായിരുന്നു. നാലാം ഓവറിലെ രണ്ടാമത്തെ പന്തില്‍ റബാഡയെ ബൗണ്ടറി കടത്തിയാണ് ചരിത്ര നേട്ടം കൈവരിച്ചത്.

Vaibhav Sooryavanshi Becomes First Uncapped Player To Score 700 Runs In One Edition Of IPL
ഫിഫ ലോകകപ്പിലെ 'തരം​ഗം' മെസിയോ റൊണാൾഡോയോ നെയ്മറോ അല്ല! ​ദാ ഈ മനുഷ്യനാണ്.... ആരാണ് 'ടിം പെയ്ൻ'?

ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചില്‍ വെറും നാല് റണ്‍സിനാണ് വൈഭവിന് സെഞ്ച്വറി നഷ്ടമായത്. 47 പന്തുകള്‍ നേരിട്ട താരം 96 റണ്‍സെടുത്തു പുറത്തായി. ഏഴു സിക്‌സുകളും എട്ടു ഫോറുകളും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

Summary

Vaibhav Sooryavanshi Becomes First Uncapped Player To Score 700 Runs In One Edition Of IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com