'പ്രിയപ്പെട്ട ടീം ഇന്ത്യ, ഞങ്ങള്‍ ഇന്നും എന്നും നിങ്ങള്‍ക്കൊപ്പം': ആശ്വാസ വാക്കുകളുമായി മോദി, ഓസീസിന് പ്രശംസ

ലോകകപ്പില്‍ ഉടനീളം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചതെന്നും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു
ലോകകപ്പ് പരാജയത്തിൽ ടീം ഇന്ത്യ, നരേന്ദ്ര മോദി/ ചിത്രം: പിടിഐ
ലോകകപ്പ് പരാജയത്തിൽ ടീം ഇന്ത്യ, നരേന്ദ്ര മോദി/ ചിത്രം: പിടിഐ
Updated on: 
1 min read

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പില്‍ ഉടനീളം ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചതെന്നും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാ കാലത്തും ടീമിനൊപ്പം നില്‍ക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

പ്രിയപ്പെട്ട ടീം ഇന്ത്യ, നിങ്ങളുടെ കഴിവും നിശ്ചയദാര്‍ഢ്യവും ലോകകപ്പില്‍ ഉടനീളം പ്രകടമായിരുന്നു. വലിയ ആവേശത്തോടെയാണ് നിങ്ങള്‍ കളിച്ചത്. രാജ്യത്തിന്റെ യശസ്സ് നിങ്ങള്‍ ഉയര്‍ത്തി. ഇന്നും എന്നും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.- മോദി കുറിച്ചു. 

ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങള്‍! ടൂര്‍ണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്‌ട്രേലിയയുടേത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ട്രാവിസ് ഹെഡിന് ആശംസകള്‍.- മോദി കുറിച്ചു. 

ലോകകപ്പില്‍ കലാശപ്പോരില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ വീഴ്ത്തിയാണ് ഓസീസ് ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഫൈനല്‍ പോരാട്ടം കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെനിരവധി പേര്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com