ചിത്രയുടെ പ്രതീക്ഷ പൊലിഞ്ഞു; ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല

ചിത്രയുടെ പ്രതീക്ഷ പൊലിഞ്ഞു; ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല

Published on

കൊച്ചി: വെള്ളിയാഴ്ച ലണ്ടനില്‍ ആരംഭിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പിയു ചിത്രയ്ക്കു പങ്കെടുക്കാനാകില്ല. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തള്ളി. അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ കത്ത് നല്‍കിയിരുന്നു. 

അതേസമയം, ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും ഇതുവരെ കൂടെനിന്നവര്‍ക്ക് നന്ദിയുണ്ടെന്നും പിയു ചിത്ര പ്രതികരിച്ചു. യോഗ്യതയുണ്ടായിട്ടും ചിത്രയ്ക്കു ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ അവസരം നിഷേധിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന്, കായിക മന്ത്രാലയം ഇടപെടുകയും ചിത്രയുടെ അവസരത്തിനായി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷനോട് ചോദിക്കണമെന്നും ദേശീയ ഫെഡറേഷന് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 

അവസരം നിഷേധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്കു അവസരം നല്‍കണമെന്ന് നിര്‍ദേശം നല്‍കുകയും പിന്നീട് ഐഎഎഫ് ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സ് അസോസിയേഷനു അയച്ച കത്താണ് തള്ളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com