'ഞാൻ ഉറപ്പ് പറയുന്നു, ധോനിയുടെ വിടവാങ്ങൽ മത്സരം ചെപ്പോക്കിൽ'- വിവിഎസ് ലക്ഷ്മൺ

'ഞാൻ ഉറപ്പ് പറയുന്നു, ധോനിയുടെ വിടവാങ്ങൽ മത്സരം ചെപ്പോക്കിൽ'- വിവിഎസ് ലക്ഷ്മൺ

'ഞാൻ ഉറപ്പ് പറയുന്നു, ധോനിയുടെ വിടവാങ്ങൽ മത്സരം ചെപ്പോക്കിൽ'- വിവിഎസ് ലക്ഷ്മൺ
Published on

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം വലിയ ഒച്ചപ്പാടുകൾക്കൊന്നും ഇടനൽകാത്ത തരത്തിലായിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിന് ഉചിതമായ വിടവാങ്ങൽ മത്സരം കളിക്കാൻ അവസരം നൽകാത്തത് സംബന്ധിച്ച് ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ധോനിയുടെ വിടവാങ്ങൽ മത്സരത്തെ കുറിച്ചുള്ള പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ.

ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാകും ധോനി വിടവാങ്ങൽ മത്സരം കളിക്കുകയെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. സിഎസ്കെയ്ക്ക് വേണ്ടിയാകും ധോനി തന്റെ അവസാന മത്സരം കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സിഎസ്കെയോട് ധോനി പ്രത്യേക അഭിനിവേശമുണ്ടെന്ന കാര്യം നാമെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. സിഎസ്കെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി ആകാൻ ഒരു കാരണം എംഎസ് ധോനിയുടെ നേതൃത്വമാണ്. അതിനാൽ തന്നെ അദ്ദേഹം അവിടെ ചെന്ന് ട്രോഫി നേടാൻ സാധ്യമായതെല്ലാം ചെയ്യും. സിഎസ്കെയ്ക്ക് വേണ്ടിയായിരിക്കും ധോനി അവസാന മത്സരം കളിക്കുക. വാങ്കഡെയിൽ സച്ചിൻ കളിച്ച വിടവാങ്ങൽ മത്സരം പോലെയായിരിക്കും ചെന്നൈയിൽ ധോനിയുടെ വിടവാങ്ങൽ മത്സരം. അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്'- ലക്ഷ്മൺ പറഞ്ഞു.

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിലാണ് ഇൻസ്റ്റാഗ്രാമിലൂടെ ധോനി അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. 15 വർഷത്തിലേറെ നീണ്ട രാജ്യാന്തര കരിയറിനാണ് ഇതോടെ അദ്ദേഹം വിരാമമിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com