പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍

ധോനിയുടെ മാത്രമല്ല, റിഷഭ് പന്ത് ധോനിയുടെ മകളുടേയും ശിഷ്യനാണ്‌
പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍
Updated on
1 min read

ബേബിസിറ്റര്‍ എന്ന ടാഗ് വീണതിന് പിന്നാലെ യുവതാരം റിഷഭ് പന്ത് തന്റെ ജോലി ഗൗരവമായി തന്നെയെടുത്തു. ഏറ്റവും ഒടുവില്‍ ധോനിയുടെ മകള്‍ സിവയുടെ ബേബിസിറ്ററായാണ് പന്ത് എത്തുന്നത്. സിവയില്‍ നിന്നും ഹിന്ദി പഠിക്കുകയാണ് പന്ത്. 

ചെന്നൈ-ഡല്‍ഹി എലിമിനേറ്റര്‍ പോര് കഴിഞ്ഞതിന് പിന്നാലെ ഗ്രൗണ്ടില്‍ നിന്നും ധോനിയുടെ പക്കല്‍ നിന്നും പന്ത് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് പന്ത് ധോനിയുടെ മകള്‍ സിവയുടേയും ശിഷ്യനാവുന്നത്. ഹിന്ദി അക്ഷരങ്ങള്‍ ഉള്‍പ്പെടെയാണ് പന്തിനെ സിവ പഠിപ്പിക്കുന്നത്. 

സിവ പറയുന്നതെല്ലാം റിപ്പീറ്റ് ചെയ്ത് ആരാധകരെ ചിരിപ്പിക്കുകയാണ് പന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാഫും പന്തിന് ഒപ്പമുണ്ട്. ട്വിറ്ററില്‍ നിന്നും ഫാന്‍ അക്കൗണ്ടാണ് സിവയുടേയും പന്തിന്റേയും രസകരമായ വീഡിയോ പങ്കുവയ്ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com