അഞ്ച് ലക്ഷം ഡൗണ്‍ലോഡുകള്‍; പ്ലേ സ്‌റ്റോറില്‍ വ്യാജ വാട്‌സ്ആപ്പ്, മുന്നറിയിപ്പ്

NEW WHATSAPP FEATURES
വാട്‌സ്ആപ്പ്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്ലേ സ്‌റ്റോറില്‍ വ്യാജ വാട്‌സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിന് അഞ്ച് ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നതായുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നല്‍കി പ്രൊമോട്ട് ചെയ്യുന്ന 'സ്‌പോണ്‍സേര്‍ഡ്' വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ ആപ്പ് കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് അതോറിറ്റി, ദി വെര്‍ജ് എന്നിവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഗൂഗിള്‍ പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NEW WHATSAPP FEATURES
'ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം'; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി
NEW WHATSAPP FEATURES
വെറുതെ കാശ് കളയല്ലേ..; വീട്ടില്‍ വാട്ടര്‍ ഹീറ്റര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'വാട്സ്ആപ്പ് മെസഞ്ചര്‍' എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 'Agment Assets sallu' എന്ന പേരുള്ള ഒരു ഡെവലപ്പര്‍ ആണ് ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഡെവലപ്പര്‍ക്ക് പ്ലാറ്റ്ഫോമില്‍ മറ്റ് ആപ്പുകളൊന്നും ഇല്ല. യഥാര്‍ത്ഥ ആപ്പിന്റെ ഐക്കണ്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിവരണം എന്നിവയോട് സാമ്യമുള്ള ഘടകങ്ങളാണ് വ്യാജ ആപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

ആപ്പിന്റെ പേരും ഐക്കണും മാത്രം ശ്രദ്ധിക്കുന്ന ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ആപ്പും വ്യാജ ആപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. 'വാട്സ്ആപ്പ് എല്‍എല്‍സി' പ്രസിദ്ധീകരിച്ച ഔദ്യോഗിക വാട്സ്ആപ്പ് മെസഞ്ചര്‍ ആപ്പ് 10 ബില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇതിന് 'എഡിറ്റേഴ്‌സ് ചോയ്‌സ്' ബാഡ്ജും 24.6 കോടി റിവ്യൂവും ഉണ്ട്.

NEW WHATSAPP FEATURES
'സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്‌കിന് മറുപടിയുമായി റിലയന്‍സ്
Summary

Fake WhatsApp app with 5 lakh downloads spotted on Play Store

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com