നമ്പര്‍ സേവ് ചെയ്യാതെ ഡയല്‍ ചെയ്യാം, കലണ്ടറില്‍ ഇവന്റ് ചേര്‍ക്കാം; വാട്‌സ്ആപ്പില്‍ ഇനി 'സ്മാര്‍ട്ട്' ഫീച്ചറും

സന്ദേശങ്ങളിലെ വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു
whatsapp
WhatsApp Smart Text Actions Feature Rolls OutAI Generated Image
Updated on: 
1 min read

ആന്‍ഡ്രോയിഡ്, ഐഒഎസ് (iOS) ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. 'സ്മാര്‍ട്ട് ടെക്സ്റ്റ് ആക്ഷന്‍സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍, ചാറ്റുകളില്‍ വരുന്ന സന്ദേശങ്ങളിലെ വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ ഡബ്ല്യുഎബീറ്റഇന്‍ഫോ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചാറ്റുകളില്‍ എത്തുന്ന സന്ദേശങ്ങളിലെ ഫോണ്‍ നമ്പറുകള്‍, തീയതികള്‍, സമയങ്ങള്‍, ഇമെയില്‍ വിലാസങ്ങള്‍, ലൊക്കേഷനുകള്‍ തുടങ്ങിയവ ഈ പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് സ്വയം തിരിച്ചറിയും. അത്തരം ഭാഗങ്ങളില്‍ ടാപ്പ് ചെയ്യുമ്പോള്‍, ഉപയോക്താക്കള്‍ക്ക് അതിവേഗം ചെയ്യേണ്ട കാര്യങ്ങള്‍ക്കായുള്ള ഷോര്‍ട്ട്കട്ടുകള്‍ ലഭിക്കും. സന്ദേശങ്ങളിലെ തീയതിയും സമയവും ഉപയോഗിച്ച് നേരിട്ട് കലണ്ടറില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാം.

ചാറ്റിലെ നമ്പറുകള്‍ കോപ്പി ചെയ്യാതെയോ സേവ് ചെയ്യാതെയോ തന്നെ നേരിട്ട് കോണ്ടാക്റ്റിലേക്ക് ചേര്‍ക്കാനോ ഡയല്‍ ചെയ്യാനോ സാധിക്കും. സന്ദേശത്തിലുള്ള വിലാസങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ തുറക്കാനും, ഇമെയില്‍ വിലാസങ്ങളില്‍ ടാപ്പ് ചെയ്ത് പുതിയ മെയില്‍ അയക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്.

ഇന്‍കമിങ്, ഔട്ട്‌ഗോയിങ് സന്ദേശങ്ങളില്‍ ഈ ഫീച്ചര്‍ ഒരുപോലെ പ്രവര്‍ത്തിക്കും. പുതിയ അപ്‌ഡേറ്റിലൂടെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ തെരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഇത് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp
പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു
whatsapp
സ്റ്റിക്കറുകള്‍ക്ക് ശബ്ദം ചേര്‍ക്കാം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; 'സൂപ്പര്‍ ഫീച്ചറു'കളുമായി വാട്‌സ്ആപ്പ്
whatsapp
വാട്‌സ്ആപ്പിന് ഇനി പുതിയ ലേഔട്ട്; സെറ്റിങ്സ് മെനുവില്‍ മാറ്റങ്ങള്‍; പുത്തന്‍ അപ്‌ഡേറ്റ്
Summary

WhatsApp Rolls Out 'Smart Text Actions' Feature for Android and iOS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER