വെറും നടത്തമല്ല, ഇത് 'ജാപ്പനീസ് നടത്തം'; പ്രായം കുറയും ഹൃദയാരോ​ഗ്യം മെച്ചപ്പെടും

നടത്തത്തെ ഹൈ ഇൻസിറ്റി വ്യായാമമായി ഇന്റർവെൽ വാക്കിങ് ട്രെയിനിങ് മാറ്റുന്നു.
 Japanese walking
ഇന്റർവെൽ വാക്കിങ് ട്രെയിനിങ്പ്രതീകാത്മക ചിത്രം
Updated on

ടത്തം ഏറ്റവും ലളിതമായ വ്യായാമമായി തോന്നാമെങ്കിലും അതിന് നിങ്ങളുടെ പ്രായത്തെ വരെ തിരിച്ചു നടത്താമെന്ന് തെളിയിക്കുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞർ. ലോകമെമ്പാടും വൈറലാവുകയാണ് നടത്തത്തിലെ ഈ ജാപ്പനീസ് ടെക്നിക്. ഇന്റർവെൽ വാക്കിങ് ട്രെയിനിങ് എന്നാണ് ഈ വ്യായാമത്തിന് പേരിട്ടിരിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ട്രെഡ്മിൽ നടത്തവും ആയാസം കുറഞ്ഞ നടത്തവുമൊക്കെ മറന്നേക്കൂ. ഇന്റർവെൽ വാക്കിങ് ട്രെയിനിങ് (ഐഡബ്യൂടി) എന്നത് ഊർജ്ജത്തെ സ്മാർട്ട് ആയി ഉപയോ​ഗപ്പെടുത്തലാണ്. ജപ്പാനിലെ ഫിസിയോളജിസ്റ്റ് ഡോ. ഹിരോഷി നോസ് വികസിപ്പിച്ചെടുത്ത ഈ രീതി മൂന്ന് മിനിറ്റ് വേ​ഗത്തിനുള്ള നടത്തത്തിനും മൂന്ന് മിനിറ്റ് എളുപ്പത്തിലുള്ള പേസിങ്ങും ഉൾപ്പെടുന്നു. ഇത് 30 മിനിറ്റ് സെഷനിൽ അഞ്ച് തവണ ആവർത്തിക്കുന്നു. ഹൃദയത്തിന്റെ ഫിറ്റ്നസ്, കാലുകളുടെ ബലം, വാർദ്ധക്യ ലക്ഷണങ്ങളെ കുറച്ച് പ്രായം കുറയാനും ഇത് സഹായിക്കും.

നടത്തം 'ഹൈ ഇൻസിറ്റി' വ്യായാമം

നടത്തത്തെ ഹൈ ഇൻസിറ്റി വ്യായാമമായി ഇന്റർവെൽ വാക്കിങ് ട്രെയിനിങ് മാറ്റുന്നു. ഈ ദിനചര്യ മെറ്റബോളിസത്തിനും ഹൃദയാരോ​ഗ്യത്തിനും കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കുന്നു. മൂന്ന് മാസം ആഴ്ചയിൽ നാല് തവണ ഈ രീതിയിൽ നടന്നു പരിശീലിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവു, പേശികളുടെ ശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരമായി ഇന്റർവെൽ വാക്കിങ് ട്രെയിനിങ് പരിശീലിക്കുന്നവരുടെ എയറോബിക് ശക്തിയും തുടയുടെ പേശികളുടെയും ശക്തിയും 20 ശതമാനം വർധിച്ചതായും ​ഗവേഷകർ പറയുന്നു. 10 വയസു കുറഞ്ഞതായി തോന്നിപ്പിക്കാൻ ഇത് ധാരാളമാണെന്നും ​ഗവേഷകർ പറയുന്നു. രക്തസമ്മർദം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി രോ​ഗങ്ങളുടെ ലക്ഷണങ്ങളും കുറഞ്ഞു. മാത്രമല്ല, വിഷാദരോ​ഗ ലക്ഷണങ്ങളും പകുതിയായതായി ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

പിന്നിലെ ശാസ്ത്രം

ഫാസ്റ്റ് പേസ്ഡ് ഇന്റർവെൽ സമയങ്ങളിൽ ശരീരം ഗ്ലൈക്കോജൻ സംഭരണികളിലേക്ക് ആഗിരണം ചെയ്യുകയും ഓക്സിജൻ ആവശ്യകത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉപാപചയ ഗുണങ്ങളുടെ ഒരു കാഡ്‌കേസിന് കാരണമാകുന്നു. പരിശ്രമത്തിനും വീണ്ടെടുക്കലിനും ഇടയിലുള്ള മാറ്റം എലൈറ്റ് അത്‌ലറ്റ് പരിശീലനത്തിന്റെ താളത്തിന് സമാനമാകുന്നു. മുതിർന്നവർക്കും തുടക്കക്കാർക്കും അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലിയുള്ളവർക്കും നല്ലതാണ്.

ഈ രീതിയിലുള്ള വ്യായാമം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും പേശികളുടെ ഏകോപനത്തെ വെല്ലുവിളിക്കുകയും സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ. രക്തചംക്രമണ വർധനവ് അവയവങ്ങളെ വിഷവിമുക്തമാക്കാനും പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാനും മാനസിക വ്യക്തത വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഒരു ശാരീരിക വ്യായാമം മാത്രമല്ല, മുഴുവൻ ശരീരത്തിനും പുനരുജ്ജീവിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com