Daily Horoscope 
Astrology

Today's Rashi Phalam March 29: ജോലിയിൽ ഉയർച്ച നേടും; പേരു ദോഷം ഉണ്ടാവാതെ ശ്രദ്ധിക്കുക

ഇന്നത്തെ നക്ഷത്രഫലം – 29-3-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരിക്കാൻ കഴിയും.തീരുമാനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. അടുത്തവരു മായി ആശയവിനിമയം മെച്ചപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകാൻ ഇടയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില കാര്യങ്ങൽ വൈകിപ്പോകാൻ ഇടയുണ്ട്. പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ശ്രമങ്ങൾ തുടർന്നാൽ ഫലം ലഭിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബകാര്യങ്ങളിൽ സന്തോഷം അനുഭവപ്പെടും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. അടുത്തവരിൽ നിന്ന് സഹായം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിയിൽ ഉയർച്ച നേടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പണമിടപാടുകളിൽ ശ്രദ്ധ പുലർത്തണം. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാം. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കും. പേര് ദോ ഷം ഉണ്ടാവാതെ ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കാര്യങ്ങൾ അനുകൂലമായി മാറും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധങ്ങളിൽ സന്തോഷം വർധിക്കും. സാമ്പത്തികമായി ഗുണകരമായ സാഹ ചര്യം ഉണ്ടാകും. മകളുടെ വിവാഹം നിശ്ചയിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ അനുഭവപ്പെടാം. കുടുംബത്തിൽ ചില വിഷമങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. അടുത്തവരിൽ നിന്ന് പിന്തുണ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവർത്തനങ്ങളിൽ മുന്നേറ്റം കൈവരും. ആത്മവിശ്വാസം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മകന്റെ വിജയത്തിൽ സന്തോഷിക്കാൻ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ചില കാര്യങ്ങളിൽ വൈകിപ്പോകൽ അനുഭവപ്പെടാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ അംഗീകാരം നേടും. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പ ത്തിക നേട്ടങ്ങൾ സന്തോഷം നൽകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബ കാര്യങ്ങളിൽ താല്പര്യം വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. അടുത്തവരുമായി ആശയവിനിമയം ഗുണകരമാകും. പ്രവർത്തന ങ്ങളിൽ മുന്നേറ്റം കൈവരും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരില്‍ റോഡ് ഷോ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ടയിൽ കരിമ്പുലി; ഭീതിയിൽ നാട്ടുകാർ

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ക്ഷേത്രോത്സവം: അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

SCROLL FOR NEXT