Daily Horoscope file
Astrology

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

ഇന്നത്തെ നക്ഷത്രഫലം

സമകാലിക മലയാളം ഡെസ്ക്

മേടം (അശ്വതി ഭരണി കാർത്തിക1/4)

പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. യാത്രകൾ ഗുണകരമായി തീരും. ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.

ഇടവം (കാർത്തിക3/4 രോഹിണി മകയിരം 1/2)

ബിസിനസ് രംഗത്ത് മുന്നേറ്റം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക ഇടപാടുകൾ ഗുണകരമാകും.

മിഥുനം (മകയിരം 1/2 തിരുവാതിര പുണർതം3/4)

പ്രവർത്തന മേഖലയിൽ ചില തടസ്സങ്ങൾ അനുഭവപ്പെടാം. ആലോചിക്കാതെ എടുത്ത തീരുമാനങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

കർക്കടകം (പുണർതം1/4 പൂയം ആയില്യം)

ജോലിഭാരം വർധിക്കാം. ചില യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വിജയകരമാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.

ചിങ്ങം (മകം പൂരം ഉത്രം1/4)

ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. അത് ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്കു വഴിവെക്കും. വിവാഹ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം.

കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2)

വിദേശ യാത്രയ്ക്ക് സാധ്യതയുണ്ട്. ലാഭം കുറഞ്ഞ കരാർ ജോലികൾ ഒഴിവാക്കുന്നതാണ് നല്ലത്. ചിലരിൽ നിന്ന് അപവാദങ്ങൾ കേൾക്കാൻ ഇട വരാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം.

തുലാം (ചിത്തിര 1/2 ചോതി വിശാഖം3/4)

വിദേശ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പുതിയ പ്രണയബന്ധങ്ങൾ രൂപപ്പെടാം.

വൃശ്ചികം (വിശാഖം 1/4 അനിഴം തൃക്കേട്ട)

അർഹിക്കുന്ന അംഗീകാരം വിവിധ മേഖലകളിൽ നിന്ന് ലഭിക്കും. പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ കഴിയും. കുടുംബ ചുമതലകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ധനു (മൂലം പൂരാടം ഉത്രാടം1/4)

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുയോജ്യമായ അവസരങ്ങൾ ലഭിക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കാൻ കഴിയും. ജീവിത നിലവാരം മെച്ചപ്പെടും.

മകരം (ഉത്രാടം3/4, തിരുവോണം അവിട്ടം1/2)

തൊഴിൽ രംഗത്തെ മാന്ദ്യം കുറയാൻ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണം.സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കണം. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക

കുംഭം (അവിട്ടം1/2 ചതയം പൂരുരുട്ടാതി3/4)

ക്ഷിപ്രകോപം ഒഴിവാക്കണം. അനാവശ്യ സംസാരം പ്രശ്നങ്ങൾക്ക് ഇടവരുത്താം. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല.

മീനം (പൂരുരുട്ടാതി1/4 ഉത്രട്ടാതി രേവതി)

പുതിയ ചുമതലകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം.

daily horoscope April 5th 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

വീട്ടിലെ ഫാൻ വല്ലപ്പോഴെങ്കിലും വൃത്തിയാക്കാറുണ്ടോ? പൊടി നിറയുന്നതു വരെ കാത്തിരിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

SCROLL FOR NEXT