ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടക്കും, വരുമാനം കൂടും; ഇന്ന് ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യ ദിനം

ഇന്നത്തെ നക്ഷത്രഫലം 26-8-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടുന്നതാണ്. നിശ്ചയിച്ചി രുന്ന യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും. പ്രമോഷന്‍ ലഭിക്കാന്‍ ഇടയുണ്ട്. അടുത്ത ഒരു സുഹൃത്തില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകള്‍ നടത്തും. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. കുടുംബത്തില്‍ ശാന്തി യും സമാധാനവും ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ധനപരമായി മികച്ച ദിവസമാണ്. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. സന്തോഷകരമായ വാര്‍ത്ത എത്തിച്ചേരും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. തര്‍ക്കങ്ങളും കലഹങ്ങളും രമ്യമായി പരിഹരിക്കും. വരു മാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും.

കന്നി ( ഉത്രം3/4, അത്തം, ചിത്തിര1/2)

പൊതുവേ നല്ല ഉത്സാഹം തോന്നുന്ന ദിവസമാണ് ഇന്ന്. സുഹൃത്തുക്കളുമായി ഒത്തുകൂടും. ഓഹരി ഇടപാടുകള്‍ ലാഭകരമായി മാറും. ആരോഗ്യം തൃപ്തികരമാണ്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. ചെയ്യുന്ന ബിസിനസുകള്‍ എല്ലാം ലാഭകരമാകും. വളരെയധികം ദൈ വാധീനമുള്ള കാലമാണിത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

പല രീതിയിലും ഭാഗ്യമുള്ള ഒരു ദിവസമാണ് ഇന്ന്. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ നടക്കും. വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കാം. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകള്‍ ലാഭകരമാകില്ല. കുടുംബജീവിതം ഊഷ്മളമായി മാറും. ആരോഗ്യം തൃപ്തികരമാണ്.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങളുമായി പങ്കാളി വരാന്‍ ഇടയുണ്ട്. അസുഖങ്ങള്‍ ഭേദമാകും. കലാ രംഗത്ത് ശോഭിക്കാന്‍ കഴിയും. ഓഹരി ഇടപാട് ലാഭകരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ഉന്നത അധികാരികളുടെ സഹായം ലഭിക്കും. നേരത്തേ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. ബിസിനസ് വികസിപ്പിക്കാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

വീട്ടില്‍ സമാധാനം നിലനില്‍ക്കും. ഗര്‍ഭിണികള്‍ ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കുക. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. അയല്‍ക്കാലമായി കലഹിക്കേണ്ടി വരാം

Daily Horoscope August 26, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!