astrology 
Astrology

പ്രണയിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും

ഇന്നത്തെ നക്ഷത്രഫലം – 14-2-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ പരിചയങ്ങൾ ഗുണകരമാകും. ധനകാര്യ ഇടപാടുകളിൽ നേട്ടസൂചന. മത്സരങ്ങളിൽ വിജയം നേടും. ജോലിയിൽ ഉയർച്ച നേടും. പ്രണയിതാക്കളുടെ വിവാഹകാര്യം തീരുമാനമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക തീരുമാനങ്ങൾ ലാഭകരമാകും. കഴി വുകൾക്ക് അംഗീകാരം ലഭിക്കും. കലാരംഗത്ത് മി കവ് തെളിയിക്കും.പുതിയ പ്രണയബന്ധങ്ങൾ ഉട ലെടുക്കും.ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. ചെറിയ നിക്ഷേപങ്ങളിൽ നിന്നും ഗുണം ലഭിക്കും. പ്രണയിതാക്കൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

യാത്രകൾ വഴി നേട്ടം ലഭിക്കും. സൃഷ്ടിപരമായ കഴിവുകൾ ശ്രദ്ധ നേടും. സാമൂഹിക അംഗീകാരം ഉയരും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരപരീക്ഷകളിൽ അനുകൂലഫലം. സാമ്പത്തിക പുരോഗതി കൈവരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സ്ഥാനകയറ്റം നേടും. അകന്നു കഴിയുന്ന കമിതാക്കൾ ഒന്നിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

രേഖാപരമായ കാര്യങ്ങൾ അനുകൂലമാകും. പങ്കാളിത്ത ഇടപാടുകൾ ഗുണകരമാകും. പുതിയ പഠന മേഖലയിൽ താൽപര്യം കൂടും. പുതിയ ജോലി കിട്ടാം. വിവാഹാലോചനയുമായി മുന്നോട്ടു പോകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

കലാരംഗത്ത് നേട്ടം കൈവരും. സൗഹൃദങ്ങൾ വഴി അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥി രത വർധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബജീവിതം ഊഷ്മളമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ദീർഘകാല ശ്രമങ്ങൾക്ക് ഫലം കാണും. യാത്രകൾ ഗുണകരമാകും. വിലപ്പെട്ട വസ്തു സ്വന്തമാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

ധനകാര്യ നേട്ടം പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൂടും. കരാർ കാര്യങ്ങൾ വിജയകരമാകും. ജോലിയിൽ ഉയർച്ച നേടും. ആരോഗ്യം മെച്ചപ്പെടും. പ്രണയം ഊഷ്മളമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ശ്രമങ്ങൾക്ക് യോജിച്ച ഫലം ലഭിക്കും. സഹപ്രവ ർത്തകരുടെ പിന്തുണ ലഭിക്കും. കഴിവുകൾ അംഗീകാരം നേടും. പുതിയഉത്തരവാദിത്തംഏറ്റെടുക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വ്യാപാരത്തിൽ ലാഭം കാണും. പുതിയ പരിചയങ്ങ ൾ സഹായകരമാകും. പഠനവിജയം സന്തോഷം നൽകും പ്രണയഭ്യർത്ഥനയ്ക്ക് അനുകൂലമായ മറുപടി ലഭിക്കും. വരുമാനം മെച്ചപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രമുഖരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടം കൈവരും. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സ്ഥാനകയറ്റം നേടും. പ്രണയത്തിന് അ നുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പില്‍വേ തുറക്കാതിരുന്നത് കരിമണല്‍ കമ്പനിക്കു വേണ്ടി, 2018 ലെ പ്രളയത്തിന് പിന്നില്‍ അഴിമതി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി മാത്യു കുഴല്‍നാടന്‍

മനസ്സിനെ കൂളാക്കാൻ ഒരു 'ജാപ്പനീസ് സൂത്രം', നിരവധി രോഗങ്ങൾക്കിത് 'ഒറ്റമൂലി', എന്താണ് ഫോറസ്റ്റ് ബാത്തിങ്? | World Health Day

'സിംഗിള്‍ ഓട്'.... 'ഇല്ലെന്ന്' കട്ടായം പറഞ്ഞ് ഫര്‍ഹാന്‍; ബാബറിനു വേണ്ടി സ്മിത്തിനെതിരെ 'പ്രതികാരം'! (വിഡിയോ)

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി; ലോറിയിടിച്ച് അപകടം, യുവതിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷിക്കാന്‍ ആറ് ദിവസം, വിവാഹ വാര്‍ഷികവും ഈ മാസം; നോവായി സുഭാഷിണിയുടെ അവസാന പോസ്റ്റ്

SCROLL FOR NEXT