മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണെങ്കിലും മനസ്സമാധാനം കുറവായി തോന്നാം. ബന്ധുക്കളുമായി ചെറിയ തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.ജോലിയിൽ ഉയർച്ച നേടും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശ പഠനത്തിന് അവസരം ലഭിക്കും. സഹപ്രവർത്തകരുമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. കൃഷിയിൽ നിക്ഷേപങ്ങൾ നടത്തും. പുതിയ അവസരങ്ങൾ ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കുറച്ചുകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനു കൂല സാഹചര്യം ലഭിക്കും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും.സൗഹൃദങ്ങൾ ഗുണകരമാകും.യാത്ര ഗുണകരമാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതുപോലെ നടക്കും. സാമ്പത്തികമായും മികച്ച നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാർഷിക ആദായം വർദ്ധിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. വീട് പുതുക്കിപ്പണിയാൻ ആലോചന ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ ഉയർച്ച നേടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങൾക്കും തടസം നേരിടാം. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സൽക്കാരങ്ങളിൽ പങ്കുചേരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ ജോലി ലഭിക്കാനോ വരുമാന വർദ്ധനവിനോ ഇടയുണ്ട്. വാക്കുതർക്കങ്ങൾ ഒഴിവാക്കുക. കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ നടക്കും. കുടുംബ ജീവിതം കൂടുതൽ ഊഷ്മളമായി മാറും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കലാരംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കളിലൂടെ നേട്ടം ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1,2)
സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ചില പ ദ്ധതികൾ വൈകാൻ ഇടയുണ്ട്. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. സ്ഥാനകയറ്റം നേടും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകൾ ഒഴിവാക്കുക. കർഷകർക്ക് ഗുണകരമായ സമയം.ബന്ധുക്കളുമായി ഒത്തു കൂടാൻ അവസരം ലഭിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റം ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates