ഇന്നത്തെ നക്ഷത്രഫലം horoscope AI
Astrology

പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്കു സാധ്യത, ഈ നക്ഷത്രക്കാര്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

ഇന്നത്തെ നക്ഷത്രഫലം - 14-10-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതായി മാറും. ദീര്‍ഘ യാത്രകള്‍ക്ക് സാധ്യത കാണുന്നു. ചിലര്‍ക്ക് പുതിയ വാഹനത്തിനും സ്വന്തമാക്കാനും യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇതുവരെ നേരിട്ടിരുന്ന എതിര്‍പ്പുകള്‍ കുറയുന്നതാണ്. അസുഖങ്ങള്‍ ഭേദമാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടത്താന്‍ കഴിയും. സാമ്പത്തിക നില ഭദ്രമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)

വീട് പുതുക്കി പണിയാന്‍ ആരംഭിക്കും. ബന്ധുക്കളില്‍ നിന്നും ചില ഉപദ്രവങ്ങള്‍ നേരിടേണ്ടി വരാം. പ്രണയിതാക്കളുടെ വിവാഹം തീരുമാനിക്കും. ഉല്ലാസയാത്രക്കും യോഗം ഉണ്ട്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. കുടും ബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാം. വിദേശയാത്രയ്ക്ക് ശ്രമിക്കാവുന്ന കാലമാണിത്. മക്കളുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചിങ്ങം (മകം , പൂരം, ഉത്രം ¼)

സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങളിലും പങ്കെടുക്കും. പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പുണ്യ കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രവര്‍ത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ ദൃശ്യമാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. വാക്ക് തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാകാനിടയുണ്ട്. പുതിയ ബിസിനസുകള്‍ ആരംഭിക്കും. പൊതുവേ ഭാഗ്യമുള്ള സമയമാണ് ഇത്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പല മാര്‍ഗങ്ങളിലൂടെ പണം കൈവശം വന്നു ചേ രും. കാര്‍ഷിക ആദായം വര്‍ദ്ധിക്കും. പ്രതികൂലമായ പല കാര്യങ്ങളും അനുകൂലമായി മാറും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പലതുകൊണ്ടും ഇന്നത്തെ ദിവസം നല്ലതല്ല എന്ന് തോന്നല്‍ ഉണ്ടാകും. പല പ്രതിസന്ധികളും നേരിടേണ്ടി വരാം. എന്നാല്‍ പരിശ്രമത്തിലൂടെ അവയൊക്കെ തരണം ചെയ്യാന്‍ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ചെയ്യാന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടും. എതിരാളികളുമായി സൗഹൃദം സ്ഥാപിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇടയുണ്ട്. അപൂര്‍വ്വം ചില കാര്യങ്ങള്‍ ഭാഗ്യദോഷം കൊണ്ട് നഷ്ടപ്പെടാം. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഗുണകരം.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

സാമ്പത്തികമായും തൊഴില്‍പരമായും ഗുണകരമായ ദിവസമാണ് ഇന്ന്. പങ്കാളിയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കാന്‍ ശ്രദ്ധിക്കുക. മക്കള്‍ ചില സന്തോഷ വാര്‍ത്തകള്‍ നല്‍കും.

Daily horoscope, astrology prediction for October 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് ഫോണില്‍, അതിജീവിത പറഞ്ഞെന്ന് സംശയിച്ചു; ദിലീപിനെ കുരുക്കിയേക്കാവുന്ന മൊഴികള്‍

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

SCROLL FOR NEXT