ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ഈ നക്ഷത്രക്കാര്‍ പുതുതായി ഒന്നും തുടങ്ങരുത്, വിചാരിക്കാത്ത തടസ്സങ്ങള്‍ വരാം

ഇന്നത്തെ നക്ഷത്രഫലം 11-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

പല കാര്യങ്ങളിലും കൂടുതല്‍ ഉത്സാഹവും സന്തോഷവും തോന്നുന്ന ദിവസമാണ് ഇന്ന്. അനാവശ്യ ചെലവുകള്‍ നിയ ന്ത്രിക്കാന്‍ കഴിയും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബാംഗങ്ങളും ഒത്തുള്ള ചെറുയാത്രയ്ക്ക് സാധ്യതയുണ്ട്. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. വീട് മെയിന്റനന്‍സ് നടത്തും. അധ്യാപകര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)

പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗം ലഭിക്കും. ലേഖകന്‍മാര്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടും. വരുമാനത്തില്‍ വര്‍ദ്ധന നേടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ബിസിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകും. പുണ്യകര്‍മ്മങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പൊതുവേ കാര്യങ്ങള്‍ അനുകൂലമായി വരും. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അത് നേടാനാകും. മക്കളെ കൊണ്ട് സന്തോഷിക്കാന്‍ കഴിയും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

വിചാരിക്കാത്ത തടസ്സങ്ങള്‍ വന്നുചേരും. പണമിടപാടുകളില്‍ തെറ്റ് സംഭവിക്കാം. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അ ല്ലാതെ പുതുതായി ഒന്നും തുടങ്ങരുത്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. എതിരാളികള്‍ കൂടുതല്‍ ശക്തരാകും. ചെറിയ അസുഖങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. വരുമാനം തൃപ്തികരമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

കാത്തിരുന്ന സന്തോഷവാര്‍ത്ത എത്തിച്ചേരും. ബന്ധുക്കളുമായി ഒത്തുകൂടും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സാമ്പത്തികമായും ഗുണകരമാണ് ഇന്ന്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. വീട്ടില്‍ സന്തോഷം നിലനില്‍ക്കും. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളില്ല. പ്രതീക്ഷിച്ചിരുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

ഗുണദോഷ സമ്മിശ്രമായ ദിവസമാണിന്ന്. പ്രാര്‍ത്ഥനയും വഴിപാടുകളും മുടങ്ങാതെ നടത്തുക. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ നടക്കും. മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കും. സാമ്പത്തിക പുരോഗതി നേടും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മികച്ച ദിവസമാ ണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും

Daily Horoscope, astrology prediction for September 11

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി