ഇന്നത്തെ നക്ഷത്രഫലം 5-9-2025 Daily Horoscope AI Image
Astrology

ഇടവക്കൂറുകാര്‍ക്കു ഭാഗ്യ ദിനം, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും

ഇന്നത്തെ നക്ഷത്രഫലം 5-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബവും ഒത്തുള്ള ഉല്ലാസ യാത്രയില്‍ പങ്കെടുക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ സാധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതൊരു ഭാഗ്യമുള്ള ദിവസമായി കണക്കാക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നേരിടാം. അതുകൊണ്ട് തന്നെ ഇന്ന് പുതുതായി ഒന്നും തുടങ്ങാതി രിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സുഹൃത്തുക്കളെ കൊണ്ടും പങ്കാളിയെ കൊണ്ടും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി നേടും. കുടുംബ ജീ വിതം സന്തോഷകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. എതിര്‍പ്പുകള്‍ നേരിടേണ്ടി വരാം. പൊതുവേ എല്ലാ കാര്യങ്ങളിലും അലസ ത തോന്നാന്‍ ഇടയുണ്ട്.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

കുടുംബത്തില്‍ ബന്ധുക്കളുമായി ഒത്തുചേരാന്‍ ഇടയുണ്ട്. അവിവാഹിതരുടെ വിവാഹ കാര്യം നീണ്ടുപോകും. വിദേശ ത്തുനിന്ന് ഒരു സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാം.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ കഴിയും. ചിലര്‍ക്ക് ഔദ്യോഗിക യാത്രകള്‍ക്കും സാധ്യത കാണുന്നു. ഇഷ്ടപ്പെട്ട സ്വര്‍ണ്ണ ആഭരണങ്ങള്‍ യോഗമുണ്ട്.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട ):

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നു ചേരും. പൊതുവേ ദൈവാധീനം കുറഞ്ഞ സമയമാണ് ഇത്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

സാമ്പത്തികമായി മികച്ച ദിവസമാണ് ഇന്ന്. പരീക്ഷയില്‍ ഉന്നത വിജയം നേടും. ഈശ്വരാധീനം കൊണ്ട് പല പ്രശ്‌നങ്ങളെയും നേരിടാന്‍ സാധിക്കും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. കുടുംബജീവിതം ഊഷ്മളമാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീര്‍ക്കും. ആരോഗ്യം തൃപ്തികര മാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ചെലവുകള്‍ അധികമാകും. ശത്രുക്കളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടും. കൃത്യമായ ആരോഗ്യ പരിചരണങ്ങള്‍ ആവശ്യമാണ്. ചെറിയ യാത്രകള്‍ക്കും യോഗമുണ്ട്.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരാം സാമ്പത്തിക നില തൃപ്തികരമാണ്.

Daily Horoscope, astrology prediction for September 5, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

SCROLL FOR NEXT