മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മുമ്പ് പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ അനുകൂലമായി വരും. സാമ്പത്തിക ഇടപാടുകൾ ഗുണകരമാകും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ആരോഗ്യം തൃപ്തികരമാണ്.
ഇടവം (കാർത്തിക 2/4, റോഹിണി, മകയിരം ½)
സഹകരണം ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്നത് സഹായകരമാകും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പുതിയ അവസരങ്ങൾ ശ്രദ്ധയിൽപ്പെടുന്ന സമയം. ചെറിയ യാത്രകൾ പ്രയോജനകരമാകാം. ചില കാര്യങ്ങളിൽ വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും. കുടുംബ ജീവിതം ഊഷ്മളമാകും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
കുടുംബപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത ആവശ്യമായി വരാം. ആശങ്കകൾ തോന്നാൻ സാധ്യതയുണ്ട്. ക്ഷമ കൈവിടാതെ നോക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നേരത്തെ നടത്തിയ ശ്രമങ്ങൾക്ക് ഫലമുണ്ടാകുന്ന സമയം. അംഗീകാരം നേടാൻ സാധ്യതയുണ്ട്. ചില ആഗ്രഹങ്ങൾ നിറവേറാം. പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടമാകും.
കന്നി (ഉത്രം 2/4, അത്തം, ചിത്തിര ½)
ആസൂത്രണം ചെയ്ത കാര്യങ്ങൾ ക്രമമായി മുന്നേറും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നേട്ടങ്ങൾ സന്തോഷം നൽകും. പ്രവർത്തനങ്ങളിൽ കൃത്യത പുലർത്താൻ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബന്ധങ്ങളിൽ തുറന്ന സമീപനം ഗുണകരമാകും. സാമ്പത്തിക രംഗത്ത് പുരോഗതി അനുഭവപ്പെടും. ചില നിർണായക കാര്യങ്ങളിൽ വ്യക്തത കൈവരും. ദിനചര്യയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നിശ്ചയദാർഢ്യം പ്രകടമാക്കുന്ന സമയം. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം വർധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ചില കാര്യങ്ങളിൽ ജാഗ്രത അനിവാര്യമായ ദിവസം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ശയവിനിമയത്തിൽ വ്യക്തത പാലിക്കുക. ചിലവുകൾ നിയന്ത്രിക്കുക.
മകരം (ഉത്രാടം 2/4, തിരുവോണം, അവിട്ടം ½)
ആരംഭിച്ച പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങും. ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യും. പുതിയ പദ്ധതികൾക്ക് രൂപം നൽകും. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരും.
കുംഭം (അവിട്ടം 2/4, ചതയം, പൂരുരുട്ടാതി ¾)
പഠനകാര്യങ്ങളിലും പുതിയ അറിവുകളിലും പുരോഗതി ഉണ്ടാകും. സൃഷ്ടിപരമായ ചിന്തകൾ ക്ക് വളർച്ച ഉണ്ടാകും. പ്രവർത്തനങ്ങളിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും. ഉല്ലാസ് യാത്ര നടത്തും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ധാർമ്മികവും ആത്മീയവുമായ ചിന്തകൾക്ക് മുൻതൂക്കം നൽകും. സൽപ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.യാത്രകൾ സന്തോഷം നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates