Daily Horoscope 
Astrology

Today's Rashi Phalam July 29|ഗുണകരമായ ഒരു കരാർ ലഭിക്കാം, ദൂരെയുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം – 29-07-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിവസമാണ്. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല പ്രതികരണം ലഭിക്കും. സുഹൃത്തിന്റെ സഹായം മൂലം ഒരു പ്രശ്നം പരിഹരിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ജോലിയിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ഗൃഹോപകരണങ്ങളുമായി ബന്ധപ്പെട്ട ചെലവ് ഉണ്ടാകാം. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവിടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മുടങ്ങിക്കിടന്ന രേഖാപരമായ കാര്യങ്ങൾ മുന്നേറും. പുതിയ ആശയങ്ങൾ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വരുമാനം വർദ്ധിക്കും.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

വീട് സംബന്ധമായ ഒരു തീരുമാനം അനുകൂലമായി തീരും. മുതിർന്നവരുടെ ഉപദേശം പ്രയോജനപ്പെടും. പ്രതീക്ഷിക്കാത്ത ഒരു സന്ദർശനം സന്തോഷം നൽകും. സാമ്പത്തിക നില മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പൊതുരംഗത്ത് അംഗീകാരം വർധിക്കും. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം വരാം. പഴയ പരിചയങ്ങൾ വീണ്ടും സജീവമാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യാപാരകാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. ഗുണകരമായ ഒരു കരാർ ലഭിക്കാം. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ സമയത്ത് പൂർത്തിയാക്കും. ബന്ധു സഹായം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പ്രധാനപ്പെട്ട കൂടിക്കാഴ്ച മികച്ച ഫലം നൽകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തുക. പുതിയ ബിസിനസ് തുടങ്ങും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ വരുമാനസാധ്യതകളെക്കുറിച്ച് ചിന്തിക്കും. ദൂരെയുള്ള ഒരാളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. മത്സരപരമായ കാര്യങ്ങളിൽ അനുകൂല സാഹചര്യം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ജോലിയിൽ മികവ് പ്രകടിപ്പിക്കാൻ കഴിയും. കാത്തിരുന്ന ഒരു അനുമതി ലഭിക്കാൻ സാധ്യത യുണ്ട്. സാമ്പത്തിക ഇടപാടുകൾ ഗുണകരമാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ ഉപകാരപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തൊഴിൽരംഗത്ത് അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന ചർച്ചകൾ വീണ്ടും ആരംഭിക്കും. കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ പഠനമോ പരിശീലനമോ ആരംഭിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നല്ല ക്രമീകരണം നടത്തും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. എതിരാളികളെ സൂക്ഷിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കലാ-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പഴയ പരിചയം വീണ്ടും സജീവമാകും. വരുമാനം വർദ്ധിക്കും.

Daily Horoscope Today's Rashi Phalam July 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പേടിഎം ബാങ്ക് അടച്ചു പൂട്ടുന്നു, ഹൈക്കോടതി അനുമതി; മേൽനോട്ടത്തിന് മലയാളിയെ നിയോഗിച്ച് ആർ ബി ഐ

ആലുവയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായി; 12 കാരിയെ പൂനെയില്‍ കണ്ടെത്തി

റോബര്‍ട്ടോ മാന്‍ചീനി ഇറ്റാലിയന്‍ ടീം പരിശീലകന്‍; ക്ലൗഡിയോ റാനിയേരി ടെക്‌നിക്കല്‍ ഡയറക്ടര്‍

ഓണം ഉഷാറാക്കാം... ബം​ഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് ഇരട്ട സർവീസുമായി റെയിൽവെ