Daily Horoscope 
Astrology

Today's Rashi Phalam June 2 | സാമ്പത്തിക പുരോഗതി, ആഗ്രഹങ്ങൾ സഫലമാകും

ഇന്നത്തെ നക്ഷത്രഫലം – 2-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത എത്തിച്ചേരും. കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഉല്ലാസ യാത്ര ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബന്ധുക്കളുമായുള്ള ആശയവിനിമയം സന്തോഷം നൽകും. ഒരു പഴയ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. ദീർഘനാളായി മുടങ്ങിയിരുന്ന ഒരു കാര്യം പൂർത്തിയാക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വീട്ടിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

സാമൂഹിക രംഗങ്ങളിൽ അംഗീകാരം ലഭിക്കും. ഒരു പ്രധാന തീരുമാനത്തിൽ വ്യക്തത കൈവരും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ആളുകളുടെ സഹകരണം ലഭിക്കും. പ്രതീക്ഷിച്ച കാര്യങ്ങളിൽ പുരോഗതി നേടും. ഔദ്യോഗിക യാത്ര ഗുണകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മാനസിക സന്തോഷം വർധിക്കുന്ന സംഭവങ്ങൾ ഉണ്ടാകും. കലാ-സാംസ്കാരിക രംഗങ്ങളിൽതാൽപര്യം കൂടും.അടുത്തവരിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. ധനകാര്യ കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. പുതിയ അവസരങ്ങൾ ലഭിക്കും. പഴയ സു ഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ശുഭകരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. ദൂരസ്ഥലങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ചില ആഗ്രഹങ്ങൾ സഫലമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീട്ടിലെ ഒരു പ്രധാന കാര്യം പൂർത്തിയാക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. പുതിയ പ്രവർത്തനങ്ങളിൽ വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുടെ നിർദേശങ്ങൾ ഗുണകരമാകും. ചില കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിലെ ഒരു ആശങ്ക മാറും. പുതിയ അവസരങ്ങൾ ലഭിക്കും. അടുത്തവരുടെ സഹകരണം പ്രവർത്തനങ്ങൾക്ക് ശക്തിപകരും. യാത്ര ഗുണകരമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുവര്‍ഷം, 'ഒറ്റ' ഫോണ്‍ നമ്പര്‍; അധികാരം പോയി, പിണറായി ഉപയോഗിച്ച മൊബൈല്‍ 'കട്ടാക്കി'!

'ഏതു കൊടുങ്കാറ്റും മന്ദമാരുതനാകും; എൻ്റെ ജീവിതത്തിൽ അത് ഫാത്തിമക്കുട്ടിയാണ്'

മഴയാണ്! റോഡപകടം ഒഴിവാക്കാം; ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കാം

പന്ത് ക്യാപ്റ്റൻ; നിരാശയുടെ പടുകുഴിയിൽ വീണ 'ഐപിഎൽ ഫ്ലോപ്പ് ഇലവൻ'... '25 കോടി' താരവും ടീമിൽ

ഇനി സിപിഎമ്മുകാരനാവാന്‍ കെടി ജലീല്‍; ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

SCROLL FOR NEXT