Daily Horoscope 
Astrology

സന്തോഷ വാർത്ത കേൾക്കും, വിവാഹ കാര്യങ്ങൾ അനുകൂലമാകും

ഇന്നത്തെ നക്ഷത്രഫലം – 20-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. പണ്ട് അകന്നുപോയ ഒരാളുമായി വീണ്ടും ബന്ധപ്പെടാൻ അവസരം ലഭിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജന്മദിനമോ മറ്റ് ആഘോഷങ്ങളോ സംബന്ധിച്ച തിരക്കുകൾ വർധിക്കും. പുതിയ വാഹനത്തെ ക്കുറിച്ചുള്ള ആലോചനകൾ മുന്നോട്ട് പോകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തോഷകരമായ വാർത്ത ലഭിക്കും. അഭിപ്രായ വ്യത്യാസങ്ങൾ മാറാൻ ഇടയുണ്ട്. യാത്രകൾക്ക് അവസരം ലഭിക്കും. പുതിയ പരിചയങ്ങൾ ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ വീട്ടിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും. ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കും. ദൂരയാത്രകൾക്ക് സാധ്യത കാണുന്നു. അംഗീകാരം ലഭിക്കുന്ന കാര്യങ്ങൾ നടക്കും. പഴയ ആഗ്രഹങ്ങളിലൊന്ന് സഫലമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ആശുപത്രി ചികിത്സ പൂർത്തിയാകും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും. ഏറെ നാളായി കാണാത്ത ഒരാളെ കണ്ടുമുട്ടും. മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കും. അകന്നുപോയ ബന്ധങ്ങൾ വീണ്ടും അടുക്കും. ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. യാത്രകൾ പ്രയോജനകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മംഗളകർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. വിദേശ അവസരങ്ങൾ തേടുന്നവർക്ക് അനുകൂല സൂചനകൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഏറെ നാളായി പ്രതീക്ഷിച്ച ഒരു സന്ദേശം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഴയ പരിചയക്കാരെ വീണ്ടും കാണാൻ അവസരം ലഭിക്കും. യാത്രകൾ സന്തോഷം നൽകും. മനസ്സിൽ കരുതിയിരുന്ന ഒരു കാര്യം നടപ്പിലാക്കാൻ സാധിക്കും. ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബത്തിൽ സന്തോഷം പകരുന്ന വാർത്ത ലഭിക്കും. താമസസ്ഥലവുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ അനുകൂലമാകും. അസുഖങ്ങൾ പൂർണ്ണമായി വിട്ടുമാറും. ധനസ്ഥിതി മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങൾ ശക്തമാകും. ആഘോഷപരിപാടികളിൽ പങ്കെടുക്കും. പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. ദീർഘനാളായി കാത്തിരുന്ന ഒരു കൂടിക്കാഴ്ച നടക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

തർക്കങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും. ശുഭവാർത്തകൾ മനസ്സിന് സന്തോഷം നൽകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.

Daily Horoscope Today's Rashi Phalam June 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം

കിക്കോഫ്, 71ാം സെക്കന്‍ഡില്‍ ഗോള്‍! വീണ്ടും സൈബാരി; സ്‌കോട്‌ലന്‍ഡിനെ ഒറ്റ ഗോളില്‍ വീഴ്ത്തി മൊറോക്കോ

അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍

യുഎസ്എ നോക്കൗട്ടില്‍; രണ്ടടിയില്‍ സോക്കറൂസിനെ വീഴ്ത്തി