Daily Horoscope 
Astrology

Today's Rashi Phalam November 17 | സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ അവസരം, യാത്രയിൽ ജാഗ്രത പുലർത്തുക

ഇന്നത്തെ നക്ഷത്രഫലം – 17-11-2026

Author : ഡോ: പി. ബി.രാജേഷ്

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അനുകൂല തീരുമാനമുണ്ടാകും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഹോട്ടൽ, ഭക്ഷണശാലാ മേഖലകളിലുള്ളവർക്ക് വ്യാപാരം മെച്ചപ്പെടുത്താൻ സാധിക്കും. മക്കളുടെ തൊഴിൽപരമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. തീരുമാനിച്ച യാത്രയിൽ മാറ്റം വരുത്തും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മാധ്യമരംഗത്തും പരസ്യ മേഖലയിലും പ്രവർത്തിക്കുന്നവർക്ക്ശ്രദ്ധേയമായ ചുമതല ലഭിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തും. സഹോദരനുമായുള്ള തർക്കത്തിന് പരിഹാരമുണ്ടാകും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വിദേശത്തുനിന്നുള്ള തൊഴിൽവാർത്തകൾ പ്രതീക്ഷ നൽകും. കുടുംബസ്വത്ത് സംബന്ധിച്ച ചർച്ചകളിൽ വ്യക്തത കൈവരും. ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല നീക്കമുണ്ടാകും. കലാരംഗത്തുള്ളവർക്ക് സ്വന്തം കഴിവുകൾ അവതരിപ്പിക്കാൻ വേദി ലഭിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കണക്കുപരിശോധന, ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിലുള്ളവർക്ക് ജോലിയിൽ മികവ് തെളിയിക്കാനാകും. വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനത്തിൽ നേട്ടമുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

കെട്ടിടനിർമാണ മേഖലയിലുള്ളവർക്ക് കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരും. ആഭരണങ്ങൾ വാങ്ങും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

ഗവേഷണരംഗത്തുള്ളവർക്ക് പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്ന വിവരങ്ങൾ ലഭിക്കും. തൊഴിൽ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. യാത്രയിൽ കൂടുതൽ ജാഗ്രത പുലർത്തുക .

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂല ഇടപാടുകൾ നടക്കും. ഉന്നതപഠനത്തിനുള്ള പ്രവേശനകാര്യങ്ങളിൽ പ്രതീക്ഷയേറും. ബന്ധുക്കളിൽനിന്ന് സന്തോഷ വാർത്ത ലഭിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കൃഷിയിടങ്ങൾ പാട്ടത്തിനെടുക്കുന്നതിനോ ഭൂമി വികസിപ്പിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് മുന്നേറ്റമുണ്ടാകും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ വിശ്വാസം നേടാനാകും. സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കുന്നതിന് അവസരം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സംരംഭകർക്ക് നേട്ടമുണ്ടാകും. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. പങ്കാളിയുടെ ജോലിയിൽ മാറ്റം ഉണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ചുമതലകൾ ലഭിക്കും. മുടങ്ങിക്കിടന്ന ഇൻഷുറൻസ് അല്ലെങ്കിൽ ആനുകൂല്യ നടപടികൾക്ക് പുരോഗതിയുണ്ടാകും.

Daily Horoscope | Today's Rashi Phalam November 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

'ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

വെള്ളായണിയില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍; ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി

രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റില്‍ കാമുകിക്കൊപ്പം രാഹുല്‍ ഗാന്ധി; 'പക്ഷേ, ആ ഭക്ഷണം നിരാശപ്പെടുത്തി'

'ഏജന്റ് 007'ന് ഇനി പുതിയ മുഖം; റോബർ‌ട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്