ചിങ്ങം 1 ന് (ഓഗസ്റ്റ് 17-ന് ) പകല്‍ 07:59 നാണ് മകം ഞാറ്റുവേല ആരംഭിക്കുക. ചിങ്ങം 15 ന് (ഓഗസ്റ്റ് 31 ന് ) പകല്‍ 03:58 ന് പൂരം ഞാറ്റുവേലയും തുടങ്ങും. ചിങ്ങം 28 ന് (സെപ്റ്റംബര്‍ 13 ന് ) രാത്രി 9:48 ന് ഉത്രം ഞാറ്റുവേലയും തുടങ്ങും.
ബുധന്‍ ഓഗസ്റ്റ് 22 ന് ചിങ്ങത്തിലേയ്ക്കും ശുക്രന്‍ സെപ്റ്റംബര്‍ 2 ന് തുലാത്തിലേയ്ക്കും ബുധന്‍ സെപ്റ്റംബര്‍ 7 ന് കന്നിയിലേയ്ക്കും മാറും.
പഴയ വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാല്‍ ശരാശരി 7 ാാ നടുത്ത് മഴ പെയ്ത ദിവസങ്ങളുള്ള പാറ്റേണ്‍ ആണീ സമയത്ത്. ചൂട് കൂടുന്നതിനുള്ള സാധ്യതയും നിലവിലുണ്ട്.
ഉലര 9 വരെ ശനിയ്ക്ക് വക്രാ വസ്ഥ കാണുന്നത് ഭൂകമ്പ ലക്ഷണമാണ് കാണിക്കുന്നത്.
ഓഗസ്റ്റ് 23 ന് ശ്രാവണമാസം കഴിഞ്ഞ് ഭാദ്രപദമാസവും തുടങ്ങും. ഓഗസ്റ്റ് 24നാണ് വാമന ജയന്തി. ഓഗസ്റ്റ് 25 ന് ഉത്രാടവും ഓഗസ്റ്റ് 26ന് തിരുവോണവും ആഘോഷിക്കും. ഓഗസ്റ്റ് 30നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. സെപ്തംബര്‍ 4 നാണ് ശ്രീകൃഷ്ണ ജയന്തി. വിനായക ചതുര്‍ത്ഥി വരുന്നത് സെപ്തംബര്‍ 14 നാണ്.
വിദ്യാര്‍ത്ഥികള്‍, ശാസ്ത്ര ഗവേഷകര്‍, അദ്ധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഭരണരംഗത്തുള്ളവര്‍, സിനിമാമേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ട സമയമാണിത്.
സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും എല്ലാം സൂചന നല്‍കുന്നതുമാണീ ഗ്രഹ ഘടന.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് ഈ മാസം നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക,
കര്‍മ്മകുശലത, സഹായികളുടെ വര്‍ദ്ധന എന്നിവയ്ക്കെല്ലാം യോഗമുള്ള സമയമാണ്. ശനിയുടെ സ്ഥിതി അനുസരിച്ച് പ്രതീക്ഷിക്കാത്ത ചെലവുകള്‍ അടിയ്ക്കടിയുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷം കൂടിയാണ്. അതുകൊണ്ടു തന്നെ മിതവ്യയം ശീലിക്കേണ്ടതുണ്ട്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഇവര്‍ക്ക് ഈ മാസം പ്രായേണ ഗുണപ്രദമാണ്. ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സാമൂഹിക പുരോഗതിക്ക് പരമാവധി സംഭാവന ചെയ്യാന്‍ സാധ്യതയുണ്ട്, കഫശല്യം, ഉദരരോഗം, കലഹങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്:
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് ഈ മാസം മാര്‍ഗ്ഗതടസ്സങ്ങള്‍, അലസത എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക്
താരതമ്യേന ഗുണകരമായ സമയമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യതയുണ്ട്. ചതിയേല്‍ക്കാനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കേണ്ട കാലമാണിത്.
മകം, പൂരം, ഉത്രം 1-ാം പാദം
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് താരതമ്യേന ഗുണപ്രദമായ സമയമാണ് എങ്കിലും നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, ലോഹങ്ങളാല്‍ മുറിവേല്‍ക്കാനിടവരിക, യാത്രാവേളകളില്‍ മലിനമായ ഭക്ഷണം കഴിക്കാനിടവരിക എന്നിവയ്ക്ക് യോഗമുണ്ട്
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഇവര്‍ക്ക് കാര്യതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, അനാവശ്യമായി ആര്‍ഭാടത്തിനും, വസ്ത്രാഭരണാദികള്‍ക്കുമായി ധനം ചെലവ് ചെയ്യാനിടവരിക, വേണ്ടാത്തവ വാങ്ങിക്കൂട്ടാനായി വെറുതെ കടം വാങ്ങേണ്ടിവരിക, ധൂര്‍ത്ത് ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട കാലമാണിത്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് പ്രായേണ നല്ല സമയമാണിത്. കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകര്‍ക്ക് പ്രശസ്തി, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവര്‍ക്ക് ഗുണാനുഭവങ്ങള്‍, ഭരണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനിട വരിക എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സ്വമനസ്സാലെ ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
ഇവര്‍ക്ക് ഗുണഫല സാധ്യത അനുഭവിക്കാവുന്ന കാലമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിര്‍മ്മാണത്തിനും, നാല്‍ക്കാലി വര്‍ദ്ധനയ്ക്കും എല്ലാം യോഗമുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ഉണ്ടെങ്കിലും പൊതുവെ നല്ല ഫലമാണ്. നൂതന സ്ഥാനമാനങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും, സാഹിത്യ സിനിമാ മേഖലകളിലുള്ളവര്‍ക്ക് ഗുണ ഫലങ്ങള്‍ക്കും സാധ്യതയുണ്ട്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് നല്ല സമയമാണിത്. ഉന്നത സ്ഥാനമാനലബ്ധി, പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാ ദികളില്‍ വിജയം, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മാറുകയും, ചതിയേല്‍ക്കാന്‍ സാധ്യത മുന്നില്‍ കാണാന്‍ കഴിയുകയും ചെയ്താല്‍ ഈ കാലം ഗുണകരമാക്കി മാറ്റാന്‍ കഴിയും.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍
പൊതുവെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. നൂതന പഠനങ്ങള്‍ക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, കര്‍മ്മകുശലത എന്നിവയ്ക്കെല്ലാം യോഗമുണ്ട്. .
പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണാധിക്യം കാണുന്നുണ്ടെങ്കിലും അലസത, സ്വയം ചിന്തിയ്ക്കാതെയുള്ള പ്രവര്‍ത്തനം എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിക്കും മനഃസന്തോഷത്തിനും യോഗമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates