2026 TVS Radeon Launched  source: TVS
Automobile

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ബജറ്റ് ബൈക്ക് പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ബജറ്റ് ബൈക്ക് പുറത്തിറക്കി. 67,100 രൂപ മുതല്‍ വില ആരംഭിക്കുന്ന ടിവിഎസ് റേഡിയോണ്‍ 2026 പതിപ്പ് ആണ് പുറത്തിറക്കിയത്. ഡിജി ഡ്രം, ഡിജി ഡിസ്്ക് വേരിയന്റുകള്‍ക്ക് യഥാക്രമം 70,100 രൂപയും 73,100 രൂപയുമാണ് വില.

ഉത്സവ സീസണിനോട് അനുബന്ധിച്ച് നിരവധി അപ്‌ഡേറ്റുകളോടെയാണ് പുതിയ ടിവിഎസ് റേഡിയോണ്‍ വിപണിയില്‍ എത്തിയത്. പുതിയ എല്‍ഇഡി ലൈറ്റിങ്, പരിഷ്‌കരിച്ച കളര്‍ ഓപ്ഷനുകള്‍, പുതുക്കിയ ഗ്രാഫിക്‌സുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. എന്നാല്‍ പഴയ മോഡലിന്റെ അതേ എന്‍ജിനും മെക്കാനിക്കല്‍ ഘടകങ്ങളുമാണ് ഇതിലും നിലനിര്‍ത്തിയിരിക്കുന്നത്.

പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റില്‍ സംയോജിത ഡേടൈം റണ്ണിങ് ലൈറ്റും ഒപ്പം എല്‍ഇഡി ടെയില്‍ ലാമ്പും ഇരുവശങ്ങളിലുമായി എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്. ബേസ് വേരിയന്റ് ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ബ്ല്യൂ കളര്‍ സ്‌കീമുകളുമാണ് വരുന്നത്. ഡിജി ഡ്രം വേരിയന്റില്‍ ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനുകള്‍ ലഭ്യമാണ്. ഡിജി ഡിസ്‌ക് വേരിയന്റില്‍ ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനില്‍ ലഭ്യമാണ്. നിലവിലുള്ള റെഡ് ആന്റ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം ഡിജി ഡ്രം, ഡിജി ഡിസ്‌ക് വേരിയന്റുകളില്‍ തുടരുന്നുണ്ട്.

സിംഗിള്‍ പീസ് സീറ്റ്, റിയര്‍ ലഗേജ് റാക്ക്, 18 ഇഞ്ച് അലോയ് വീലുകള്‍, ക്രാഷ് ഗാര്‍ഡ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. അതേ 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഇതിന് കരുത്തുപകരുന്നത്. നാലു സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ ത്രോട്ടില്‍ ഇന്‍പുട്ടോടെ വാഹനം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ടിവിഎസിന്റെ ഗ്ലൈഡ് ത്രൂ ടെക്‌നോളജി ഇതിലുണ്ട്. ഡിജി വേരിയന്റുകളില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിട്ടുണ്ട്. മുന്‍ഭാഗത്ത് ഡിസ്‌ക് ബ്രേക്ക് ഉള്ള ഒരേയൊരു വേരിയന്റ് ഡിജി ഡിസ്‌ക് ആണ്.

2026 TVS Radeon Launched at Rs. 67,100

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ഈ വര്‍ഷം ബുക്കിങ് ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രം; രാംലീല മൈതാനത്തിന് കെട്ടിവെക്കേണ്ടത് 1.21 ലക്ഷം; 'പൂട്ട്' ഇട്ട് അധികൃതര്‍