Triumph Speed 400 source: Triumph
Automobile

350 സിസി പതിപ്പുകള്‍, വില 1,95,000 രൂപ മുതല്‍; ട്രയംഫിന്റെ അഞ്ചു പുതിയ മോഡലുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X, സ്‌ക്രാംബ്ലര്‍ 400 XC, ത്രക്സ്റ്റണ്‍ 400, സ്പീഡ് T4 എന്നിവയുടെ 350 സിസി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X, സ്‌ക്രാംബ്ലര്‍ 400 XC, ത്രക്സ്റ്റണ്‍ 400, സ്പീഡ് T4 എന്നിവയുടെ 350 സിസി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ജിന്‍ ശേഷി കുറഞ്ഞെങ്കിലും ഈ ബൈക്കുകള്‍ ഇപ്പോഴും '400' എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. 1,95,000 രൂപ മുതല്‍ 2,65,538 രൂപ വരെയാണ് വില. പഴയ മോഡലുകളെ അപേക്ഷിച്ച് 10,845 രൂപ വരെ കുറവുണ്ട്.

Scrambler 400 X

എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ 349സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X, സ്‌ക്രാംബ്ലര്‍ 400 XC എന്നി ബൈക്കുകള്‍ 37 പിഎസ് കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് പഴയ പതിപ്പിനേക്കാള്‍ 3 പിഎസ് കരുത്തും 5.5 എന്‍എം ടോര്‍ക്കും കുറവാണ്. ത്രക്സ്റ്റണ്‍ 400 40പിഎസ് കരുത്തും 32എന്‍എം ടോര്‍ക്കും നല്‍കുന്നു. എല്ലാ മോഡലുകളിലും ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് വരുന്നത്.

Speed T4

പുതിയ പതിപ്പുകളുടെ രൂപകല്‍പ്പനയില്‍ മാറ്റങ്ങളൊന്നുമില്ല. പഴയ 400 സിസി പതിപ്പുകള്‍ക്ക് സമാനമായ പെയിന്റ് സ്‌കീമുകളും ഗ്രാഫിക്‌സുകളും സ്റ്റിക്കറുകളും തന്നെയാണ് പുതിയ പതിപ്പുകളിലും ഉള്ളത്. മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും ക്ലീന്‍ റോഡ്സ്റ്റര്‍ സ്‌റ്റൈലിങ്ങും സ്പീഡ് 400 നിലനിര്‍ത്തുന്നു. ഉയരമുള്ള സ്റ്റാന്‍സ്, ബീക്ക്-സ്‌റ്റൈല്‍ ഫെന്‍ഡര്‍, ടാങ്ക് പാഡുകള്‍ എന്നിവയോടുള്ള ആധുനികമായ ലുക്കോടെയാണ് സ്‌ക്രാംബ്ലര്‍ 400 X വരുന്നത്.

350cc Triumph Speed 400, Scrambler 400 X, Scrambler 400 XC, Thruxton 400 And Speed T4: Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

ഇന്ധനവിലയിൽ വീണ്ടും വർധന, കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ?, കരാറിന് തിടുക്കമില്ലെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച, ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആരോ​ഗ്യത്തിന് 'പണി' കിട്ടാത്ത രീതിയിൽ മുറിച്ച സവാള സൂക്ഷിക്കാം, കരച്ചിലും ഒഴിവാക്കാം

കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ നടപ്പാക്കും?, കലക്ടർമാരുടെ സ്ഥലംമാറ്റവും മന്ത്രിസഭായോ​ഗത്തിൽ

SCROLL FOR NEXT