Bajaj Pulsar NS125 source: rushlane
Automobile

ടിഎഫ്ടി കണ്‍സോള്‍, സ്വിച്ച് ഗിയറുകളില്‍ മാറ്റം, നിരവധി ഫീച്ചറുകള്‍; പള്‍സര്‍ എന്‍എസ്125 അപ്‌ഡേറ്റ് വേര്‍ഷന്‍ ചിത്രങ്ങള്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡല്‍ ആയ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്125 വേര്‍ഷന്റെ പുതുക്കിയ പതിപ്പിന്റെ പരീക്ഷണയോട്ടം നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡല്‍ ആയ പള്‍സര്‍ ശ്രേണിയിലെ എന്‍എസ്125 വേര്‍ഷന്റെ പുതുക്കിയ പതിപ്പിന്റെ പരീക്ഷണയോട്ടം നടത്തി. പുതിയ ടിഎഫ്ടി കണ്‍സോളും പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകളുമായാണ് പരീക്ഷണ വാഹനം പ്രത്യക്ഷപ്പെട്ടത്. ഇതോടെ കൂടുതല്‍ ഫീച്ചറുകളോടെയായിരിക്കും അപ്‌ഡേറ്റ് ചെയ്ത ബജാജ് പള്‍സര്‍ എന്‍എസ്125 വിപണിയില്‍ എത്തുക.

പള്‍സര്‍ എന്‍എസ്200 മോഡലിന് സമാനമായ ടിഎഫ്ടി കണ്‍സോള്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ലേഔട്ടും ഏതാണ്ട് ഒന്നുതന്നെയാണ്. ഗൂഗിള്‍ മാപ്‌സ് മിററിങ് ഉള്‍പ്പെടെയുള്ള കണക്ട്ഡ് ഫീച്ചറുകളും ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ബൈക്കിന്റെ പ്രീമിയം നിലവാരം ഉയര്‍ത്തും.

ബൈക്കിന്റെ ഇടതുവശത്ത് ഫോര്‍-വേ സ്വിച്ചുകള്‍ നല്‍കി സ്വിച്ച് ഗിയറുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് കണ്‍സോളിന് അരികിലായി യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ബൈക്കില്‍ റൈഡ്- ബൈ- വയര്‍ ത്രോട്ടില്‍ സംവിധാനം ഉണ്ടാകുമോ എന്നത് വ്യക്തമല്ല. എന്‍എസ് 200ലേതിന് സമാനമായി ഇതിലും വ്യത്യസ്തമായ റൈഡിങ് മോഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ മെക്കാനിക്കല്‍ വശങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 12 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.45 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും തുടരുക.

Bajaj Pulsar NS125 Spotted Testing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

ബിജെപി വാസം മതിയായി; പത്മജ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; തീരുമാനം നാളെ?

ചപ്പാത്തി കഴിച്ച് മടുത്തോ? ബാക്കിവന്നത് കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം

ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ പ്ലാന്‍ ഉണ്ടോ?, 8.50 ശതമാനം വരെ പലിശ; വിവിധ ബാങ്കുകളുടെ സ്‌കീം അറിയാം

'അത്തരം ഇൻട്രോകളെല്ലാം പരീക്ഷിച്ചു, പക്ഷേ സിനിമകളൊന്നും ഓടിയില്ല'; തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ