Hero Destini Classic Edition launched source: X
Automobile

വില 76,400 രൂപ, വേറിട്ട ലുക്ക്, ഐഡില്‍ സ്റ്റോപ്പ്- സ്റ്റാര്‍ട്ട് സിസ്റ്റം; ഹീറോ ഡെസ്റ്റിനി 110 ക്ലാസിക് എഡിഷന്‍ വിപണിയില്‍

സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. ഡെസ്റ്റിനി 110 ക്ലാസിക് എഡിഷന്‍ എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 76,400 രൂപയാണ്. പുതിയ കളര്‍ കോമ്പിനേഷനുകളും പരിഷ്‌കരിച്ച ഗ്രാഫിക്‌സും സവിശേഷമായ സ്റ്റെലിങ് ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.

നിലവിലുള്ള വിഎക്‌സ് വേരിയന്റിന്റെയും ഇസഡ്എക്‌സ് വേര്‍ഷന്റെയും ഇടയിലാണ് ഇത് സ്ഥാനംപിടിക്കുക. ഇതില്‍ രൂപഭംഗിയിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ അടക്കമുള്ളവയില്‍ മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ വ്യത്യസ്തമായ ലുക്ക് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പതിപ്പ്. പ്രധാനമായി പുറംരൂപകല്‍പ്പനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രണ്ട് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനുകളിലാണ് ഹീറോ ഈ പുതിയ പതിപ്പ് അവതരിപ്പിച്ചത്. മാറ്റ് ഗോള്‍ഡ്ഫിഷ് സില്‍വര്‍/ ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ ഗ്രേ, മാറ്റ് ഏരീസ് ബ്രൗണ്‍ എന്നിവയാണ് കളര്‍ കോമ്പിനേഷനുകള്‍. സാധാരണ വിഎക്‌സ്, ഇസഡ്എക്‌സ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ ഒരു പ്രത്യേക ത്രീഡി ക്ലാസിക് എഡിഷന്‍ ബാഡ്ജും നല്‍കിയിട്ടുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ നിയോ- റെട്രോ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.

785 എംഎം നീളമുള്ള സീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിന് ലെഗ്‌റൂം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്നിലും പിന്നിലും 12 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. സീറ്റിനടിയില്‍ 19 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസ് ഉണ്ട്. മുന്നില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ബൂട്ട് ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലാമ്പ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഡെസ്റ്റിനി 110 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ക്ലാസിക് എഡിഷനില്‍ വലിയ സാങ്കേതിക മാറ്റങ്ങളൊന്നുമില്ല.

110.9 സിസി, എയര്‍- കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് സിവിടി ട്രാന്‍സ്മിഷനുമായാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. വാഹനം നിശ്ചലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ജിന്‍ സ്വയം ഓഫാക്കാനും ആവശ്യമുള്ളപ്പോള്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനും സഹായിക്കുന്ന ഹീറോയുടെ i3S ടെക്‌നോളജി ഇതിലുണ്ട്. ബ്രേക്കിങ്ങിനായി ഇരുവശത്തും ഡ്രംബ്രേക്കുകളും കമ്പൈന്‍ഡ് ബ്രേക്കിങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നിലെ സിംഗിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്.

Hero Destini 110 Classique Edition launched at 76,400

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം'

ഉറക്കത്തിനിടെ അപസ്മാരം സീരിയൽ നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു; 'വിശ്വസിക്കാനാകുന്നില്ലെ'ന്ന് സുഹൃത്തുക്കൾ

AEES: 254 ഒഴിവുകൾ, പ്ലസ് ടു യോഗ്യത; കേന്ദ്ര സർക്കാരിൽ അധ്യാപകരാകാം

കൂജയിൽ വെള്ളം നിറയ്ക്കലായിരുന്നു ആദ്യ ജോലി; മതിലിൽ കയറി മധുവിനെ ഒളിഞ്ഞുനോക്കും, പഴയകാലം ഓർത്ത് ഇന്ദ്രൻസ്

'ബിഗ് ത്രീ' പേസര്‍മാര്‍ ഇല്ലാതെ ഓസ്‌ട്രേലിയ!