Hero Glamour X 125 source: hero motocorp
Automobile

സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്ക് ആകില്ല, പുതിയ ബ്രേക്കിങ് സംവിധാനം; ഗ്ലാമര്‍ എക്സ് 125 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ബൈക്ക് ആയ ഗ്ലാമര്‍ എക്‌സ് 125 വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ബൈക്ക് ആയ ഗ്ലാമര്‍ എക്‌സ് 125 വിപണിയില്‍ അവതരിപ്പിച്ചു. സിംഗിള്‍ ചാനല്‍ എബിഎസും ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റവുമായി യോജിപ്പിച്ച പുതിയ ബ്രേക്കിങ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 1.01 ലക്ഷം രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

125 സിസി വിഭാഗത്തില്‍ സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റം വരുന്ന ആദ്യ മോട്ടോര്‍ സൈക്കിളാണ് ഇതെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നു. സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്കാകുന്നത് തടയുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പാനിക് ബ്രേക്ക് അലര്‍ട്ട്, ഹസാര്‍ഡ് ലാമ്പുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

8250 ആര്‍പിഎമ്മില്‍ 11.4 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിക്കാന്‍ കഴിയുന്ന 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡിങ് മോഡുകള്‍ ആണ് ഈ മോട്ടോര്‍സൈക്കളിന് ഉള്ളത്. ഈ സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ല്യൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ- ടേണ്‍ നാവിഗേഷന്‍, കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫുള്‍- എല്‍ഇഡി ലൈറ്റിങ്, യുഎസ്ബി ടൈപ്പ്- സി ചാര്‍ജിങ് പോര്‍ട്ട്, സീറ്റിനടിയില്‍ ഇരട്ട മൊബൈല്‍ സ്‌റ്റോറേജ് സൗകര്യം എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഗണ്‍ മെറ്റല്‍ ഗ്രേ, മാറ്റ് ആക്‌സിസ് ഗ്രേ, ബ്ലാക്ക് പേള്‍ റെഡ്, ബ്ലാക്ക് ടീല്‍ ബ്ല്യൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഗ്ലാമര്‍ ലഭ്യമാണ്.

Hero Glamour X 125 Launched With Integrated ABS at Rs. 1.01 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

യാത്ര, ടൂറിസ്റ്റ് ഗൈഡുകള്‍, ഹോസ്പിറ്റാലിറ്റി; ടൂറിസം ചട്ടങ്ങള്‍ പുതുക്കി സൗദി അറേബ്യ

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'