Honda CB500 Launched source: Honda
Automobile

പ്രാരംഭവില 2.75 ലക്ഷം രൂപ, വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍; ഹോണ്ട സിബി500 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി. 2.75 ലക്ഷം രൂപയാണ് പ്രാരംഭവില (എക്‌സ് ഷോറൂം).

അലോയ് വേരിയന്റിനാണ് 2.75 ലക്ഷം രൂപ വില (എക്‌സ് ഷോറൂം) വരിക. സ്‌പോക്ക് വേരിയന്റിന് 2,99,900 രൂപയാണ് വില. സ്‌ട്രൈപ്പോടു കൂടിയ സ്‌പോക്ക് വേരിയന്റിന് വീണ്ടും വില കൂടും. 3,01,900 രൂപയാണ് എക്‌സ് ഷോറൂം വില. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജൂലൈയിലാണ് മറ്റു ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ഹോണ്ട സിബി500 ആദ്യം അവതരിപ്പിച്ചത്. 27.6 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 501 സിസി, എയര്‍/ഓയില്‍- കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്.

ഹോണ്ട സിബി350 ലൈനപ്പിന് മുകളിലാണ് പുതിയ ബൈക്ക്. മികച്ച ടോര്‍ക്ക് നല്‍കുന്ന വലിയ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉള്ളതുകൊണ്ട് തന്നെ, ക്ലാസിക് റെട്രോ റൈഡിങ് അനുഭവം ആഗ്രഹിക്കുന്ന റൈഡര്‍മാരെ ഇത് ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Honda CB500 Launched in India Starting At Rs. 2.75 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭിന്നത രൂക്ഷം; തീര്‍ത്ഥാടന നടത്തിപ്പ് ഐഎഎസ് ഉദ്യോഗസ്ഥനു കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സ്മൃതിക്ക് അര്‍ധ സെഞ്ച്വറി, സ്വര്‍ണത്തിലേക്ക് കത്തും തുടക്കമിട്ട് ഇന്ത്യ

'വിജയ്‌യുടെ അമ്മയാകാന്‍ ബുദ്ധിമുട്ട് തോന്നി'; സൂപ്പര്‍ ഹിറ്റ് ചിത്രം വേണ്ടെന്ന് വച്ചതിനെപ്പറ്റി ഉര്‍വശി

കുതിച്ച് രൂപ, രണ്ടുദിവസത്തിനിടെ 31 പൈസയുടെ നേട്ടം, രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം; കുതിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്