ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രമുഖ മോഡല്‍ ആയ സിആര്‍- വിയുടെ അടുത്ത തലമുറ അപ്ഡേറ്റഡ് വേര്‍ഷന്‍ 2027ല്‍ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സിആര്‍-വി 2028 പതിപ്പില്‍ തികച്ചും പുതിയൊരു ട്വിന്‍ മോട്ടോര്‍ ഹൈബ്രിഡ് സിസ്റ്റമാണ് വരുന്നത്.
ഹൈബ്രിഡ്- ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഹോണ്ട സിആര്‍- വിയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. 2030 ഓടേ വടക്കേ അമേരിക്കയില്‍ ഹോണ്ട പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന നിരവധി ഹൈബ്രിഡ് മോഡലുകളില്‍ ആദ്യത്തേതാണ് ഈ പുതിയ സിആര്‍- വി.
മെച്ചപ്പെട്ട പ്രകടനവും കാര്യക്ഷമതയുമുള്ള ഹോണ്ടയുടെ അടുത്ത തലമുറ ഹൈബ്രിഡ് സംവിധാനമായിരിക്കും സിആര്‍- വി 2028ല്‍. ഹോണ്ടയുടെ ട്വിന്‍- മോട്ടോര്‍ ഹൈബ്രിഡ് സംവിധാനത്തിന്റെ അഞ്ചാം തലമുറയാണ് ഇതില്‍ അവതരിപ്പിക്കുക. എന്ജിന് കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പുതുതായി വികസിപ്പിച്ച ഇലക്ട്രിക് ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. ഹോണ്ടയുടെ പുതിയ പ്ലാറ്റ്ഫോമിലാണ് പുതിയ സിആര്‍- വി നിര്‍മ്മിക്കുക. ഇത് വാഹനത്തിന് കൂടുതല്‍ ബലം നല്‍കും. വിവിധ മോഡലുകളില്‍ ഒരേ ഘടകങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ രീതിയും ഇതില്‍ അവലംബിച്ചിട്ടുണ്ട്. അടുത്ത തലമുറ ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത 10 ശതമാനത്തിലധികം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates