Honda Elevate Facelift source: Honda
Automobile

പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മിഡ് സൈസ് ക്രോസ് ഓവര്‍ ആയ ഹോണ്ട എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മിഡ് സൈസ് ക്രോസ് ഓവര്‍ ആയ ഹോണ്ട എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍. 11.80 ലക്ഷം രൂപ മുതല്‍ 18.40 ലക്ഷം രൂപ വരെയാണ് എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില. മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ല.

ഗ്രില്ലില്‍ മൂന്ന് സെഗ്മെന്റുകളുള്ള ലൈറ്റ് ബാറുകള്‍, പിന്‍ഭാഗത്ത് മാറ്റം വരുത്തിയ ടെയില്‍ ലൈറ്റുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ എന്നിവയാണ് ഡിസൈനിലെ മാറ്റങ്ങള്‍. ലൈറ്റ് ബാറുകള്‍ കണക്ട്ഡ് ലൈറ്റിങ് ശൈലിയുടെ പ്രതീതി നല്‍കുന്നു. റിയര്‍ സീറ്റ് വെന്റിലേഷന്‍, പവേര്‍ഡ് ഫ്രണ്ട് റോ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പിഎം 2.5 ഫില്‍ട്ടര്‍, 360 ഡിഗ്രി കാമറ, ഫ്രണ്ട് ആന്റ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍. കളര്‍ ഓപ്ഷനുകളില്‍ നോര്‍ഡിക് ഫെസ്റ്റ് പേള്‍ എന്ന പുതിയ നിറവും അവതരിപ്പിച്ചു.

119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളില്‍ ഇത് ലഭ്യമാണ്. ടോപ്പ് സ്‌പെസിഫിക് വേരിയന്റ് ആയ ഇസഡ്എക്‌സ്+ സിവിടി വേര്‍ഷന് 18.40 ലക്ഷം രൂപയാണ് വില.

Honda Elevate Facelift Launched in India at Rs. 11.80 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന