Honda XR300 Rally Launched source: Honda
Automobile

വലിയ ഫ്യുവല്‍ ടാങ്ക്, സ്വിച്ചബിള്‍ എബിഎസ്; ഹോണ്ട എക്‌സ്ആര്‍300 റാലി വിപണിയില്‍, വില 2.08 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എക്‌സആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട എക്‌സആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.08 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എക്‌സ്ആര്‍300എല്ലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്.

എക്‌സ്ആര്‍300എല്ലില്‍ ഉള്ള അതേ 293.5സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഈ ബൈക്കിലുമുള്ളത്. 24.5ബിഎച്ച്പി കരുത്തും 25.9എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുക.

എക്‌സ്ആര്‍300എല്ലിനെ അപേക്ഷിച്ച് വലിയ ഫ്യുവല്‍ ടാങ്ക് ആണ് റാലിയ്ക്ക് ഉള്ളത്. 13 ലിറ്റര്‍ ടാങ്കുമായാണ് റാലി വരുന്നത്. എക്‌സ്ആര്‍300എല്ലില്‍ 7.8 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ആണ് ഉള്ളത്. ടിഎഫ്ടി കണ്‍സോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹോണ്ട റോഡ്‌സിങ്ക് മൊബൈല്‍ ആപ്പ് വഴി ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും മറ്റു കണക്ടഡ് ഫീച്ചറുകളും ഈ കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊന്ന്.

Honda XR300 Rally Launched at Rs. 2.08 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഹുമയൂൺ കബീർ എംഎൽഎ അറസ്റ്റിൽ; നന്ദിഗ്രാമിൽ ക്രമക്കേട് ആരോപണം

'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്

ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ

'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്