Hyundai Sub-4m EV Spotted  source: x
Automobile

വരുന്നു ഹ്യുണ്ടായിയുടെ സബ് ഫോര്‍മീറ്റര്‍ ഇവി; ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററി, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ സബ് ഫോര്‍മീറ്റര്‍ ഇവി വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ സബ് ഫോര്‍മീറ്റര്‍ ഇവി വരുന്നു. ഈ എസ് യുവിയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവന്നു.

പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് വ്യത്യസ്ത ഹെഡ്‌ലൈറ്റ് ഹൗസിങ് ആണ് ഇതില്‍ ഉണ്ടാവുക. 120kw ചാര്‍ജിങ് ശേഷിയുള്ള വാഹനമായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ളം കയറുന്നത് തടയാന്‍ എസി, ഡിസി പോര്‍ട്ടുകള്‍ക്ക് മുകളില്‍ സംരക്ഷണം ഒരുക്കി റബ്ബര്‍ ഫ്‌ലാപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഈ കോംപാക്ട് ഇലക്ട്രിക് എസ് യുവിയില്‍ വ്യത്യസ്തമായ ഡിആര്‍എല്‍ പാറ്റേണ്‍ ഉണ്ടായേക്കാം.

17 ഇഞ്ച് വലിപ്പമുള്ള പ്ലിയോസ് കണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ആണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. പനോരമിക് ഗ്ലാസ് റൂഫ്, സീറ്റ് വെന്റിലേഷന്‍, വിശാലമായ ഉള്‍വശം എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. സാങ്കേതികമായി ഇത് ക്രെറ്റ ഇലക്ട്രിക്കിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. നീണ്ടക്കാലം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള ഹൈ- ഡെന്‍സിറ്റി എന്‍എംസി ബാറ്ററിയായിരിക്കാം ഇതില്‍ ഉണ്ടാവുക എന്ന് കരുതുന്നു.

Hyundai Sub-4m EV Spotted 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

'ഒറ്റക്കൊമ്പന്റെ നട്ടെല്ല്'; മനസ്സിലെ വേദനയ്ക്ക് വാക്കുകളില്ല, ഫ്രെയിമുകളിലൂടെ ഷാജികുമാര്‍ ജീവിക്കും; ഉള്ളുലഞ്ഞ് സുരേഷ് ഗോപി

ടാറ്റ പഞ്ചുമായി മത്സരിക്കാന്‍ മാരുതി; ജനുവരിയില്‍ വരുന്നു പുതിയ മൈക്രോ എസ്‌യുവി, 'മാരുതി വൈ43', അറിയാം ഫീച്ചറുകള്‍

'ഏറ്റവും മികച്ച ഷോട്ട് ഇനി എടുക്കാനിരിക്കുന്നത്'; പുലിമുരുകൻ കാണാൻ ഭാര്യയുണ്ടായില്ല, അതിമനോഹരത്തിന് ഷാജിയും...

17 വയസ്സുകാരെ ഉപയോഗിച്ച് കവര്‍ച്ച; മലപ്പുറത്ത് 24 പവനും 5 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍