Kia Sorento  source: kia
Automobile

എഐ അസിസ്റ്റന്റ്, ആദ്യ ഹൈബ്രിഡ് എസ് യുവി; കിയ സോറന്റോ ലോഞ്ച് സെപ്റ്റംബര്‍ നാലിന്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ അവരുടെ പുതിയ എസ് യുവിയായ സോറന്റോ യുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ അവരുടെ പുതിയ എസ് യുവിയായ സോറന്റോ യുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യയ്ക്കായി നിര്‍മ്മിച്ച പുതിയ സോറന്റോ സെപ്റ്റംബര്‍ നാലിനാണ് ലോഞ്ച് ചെയ്യുക. പ്രീമിയം ത്രീ റോ എസ് യുവി സെഗ്മന്റിലേക്കുള്ള ബ്രാന്‍ഡിന്റെ പ്രവേശനമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. കിയയുടെ അനന്തപൂര്‍ പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുന്നത്.

ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഗ്രില്ലുമായാണ് ഈ പുതിയ എസ് യുവി വിപണിയില്‍ എത്തുന്നത്. ഇതിന്റെ ഇരുവശങ്ങളിലും വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടി ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് ബമ്പറില്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഒരു കൂട്ടം എല്‍ഇഡി ഫോഗ് ലൈറ്റുകളും ഉണ്ട്. റൂഫ് റെയിലുകള്‍, ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

മോഡേണ്‍ ഡാഷ്‌ബോര്‍ഡ് ആണ് അകത്തളത്തിലെ ഏറ്റവും വലിയ സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്‍ട്രല്‍ ടച്ച്സ്ക്രീനും അടങ്ങിയ ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ്, ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, സണ്‍ റൂഫ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. കിയ എഐ അസിസ്റ്റന്റിന്റെ രൂപത്തില്‍ ലൈവ് ജനറേറ്റീവ് എഐ ടെക്‌നോളജി ഉള്ള ഇന്ത്യയിലെ ആദ്യത്തെ എസ് യുവി കൂടിയായിരിക്കും ഇത്. ഓള്‍ വീല്‍ ഡ്രൈവോട് കൂടിയ ബ്രാന്‍ഡിന്റെ ആദ്യ ഹൈബ്രിഡ് എസ് യുവിയായിരിക്കും ഈ മോഡല്‍.

 Kia Sorento revealed; production begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ അഭിപ്രായം പക്വത ഉള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍

അമിത് ഷായ്ക്ക് വിജയ് നല്‍കിയ ബോക്‌സിനുള്ളില്‍ എന്താണ്?; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ രാഹുലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ