Mahindra BE 6 Batman Edition Launched  image credit: Mahindra
Automobile

മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വിപണിയില്‍, 27.79 ലക്ഷം രൂപ; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ബിഇ 6, ലോഞ്ച് ചെയ്തതു മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട ഇലക്ട്രിക് കാറുകളില്‍ ഒന്നാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ബിഇ 6, ലോഞ്ച് ചെയ്തതു മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട ഇലക്ട്രിക് കാറുകളില്‍ ഒന്നാണ്. ഇതിന്റെ ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് വാഹനപ്രേമികളെ ആകര്‍ഷിച്ചത്. ഇപ്പോള്‍ 27.79 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം, ഇന്ത്യയിലുടനീളം)ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. ഈ പ്രത്യേക പതിപ്പിലുള്ള 300 കാറുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 89,000 രൂപ പ്രീമിയത്തിലാണ് വില്‍ക്കുന്നത്. പുതിയ മാറ്റ് ബ്ലാക്ക് നിറമാണ് കാറിന്റെ പുറംഭാഗത്ത്. ഫ്രണ്ട് ഫെന്‍ഡറുകളിലും ടെയില്‍ഗേറ്റില്‍ ബിഇ 6 ബാഡ്ജിന് അടുത്തായും ആല്‍ക്കെമി ഗോള്‍ഡില്‍ പൂര്‍ത്തിയാക്കിയ ചെറിയ ബാറ്റ്മാന്‍ ലോഗോകളും കാണാം.

സസ്പെന്‍ഷന്‍ കോയിലുകള്‍ക്കും ബ്രേക്ക് കാലിപ്പറുകള്‍ക്കും മഹീന്ദ്ര അതേ സ്വര്‍ണ്ണ ഫിനിഷ് നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ കോക്ക്പിറ്റിന് ചുറ്റും ആല്‍ക്കെമി ഗോള്‍ഡ് ഹാലോ ഇന്‍സേര്‍ട്ട് ഉള്ള ബ്ലാക്ക് ഡാഷ്ബോര്‍ഡ് ലഭിക്കുന്നു. സീറ്റുകളില്‍ ബാറ്റ്മാന്‍ ലോഗോ എംബോസ് ചെയ്തിട്ടുണ്ട്. ഗ്ലാസ്റൂഫിലെ ബാറ്റ്മാന്‍ ലോഗോ പാറ്റേണും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

ബാറ്റ്മാന്‍ എഡിഷനില്‍ ഡാഷ്ബോര്‍ഡില്‍ ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍ (ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും) ഉണ്ട്. 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവുമായി ഇത് ഇണക്കിചേര്‍ത്തിരിക്കുന്നു. ഇതിനുപുറമെ, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, പനോരമിക് ഗ്ലാസ് റൂഫ്, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (AR) അടിസ്ഥാനമാക്കിയുള്ള ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ഒരു സെല്‍ഫി കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇതിന്റെ സുരക്ഷാ പാക്കേജില്‍ 7 എയര്‍ബാഗുകള്‍, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (TPMS), 360-ഡിഗ്രി കാമറ എന്നിവ ഉള്‍പ്പെടുന്നു. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ടും ഇതില്‍ ഉള്‍പ്പെടുന്നു.

Mahindra BE 6 Batman Edition Launched At Rs 27.79 Lakh, Matte Black Exterior, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT