Mahindra BE 6 Sporteq Edition Launched SOURCE: X
Automobile

11.45 ലക്ഷം രൂപ മുതല്‍ വില; ബിഇ 6 സ്‌പോര്‍ട്ടെക് എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യുവിയായ ബിഇ 6 മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്ടെക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യല്‍ എഡിഷിന് 11.45 ലക്ഷം രൂപ മുതല്‍ 19.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഓഗസ്റ്റ് 26ന് ഡെലിവറി ആരംഭിക്കും.

സ്റ്റാന്‍ഡേര്‍ഡ് ബിഇ 6 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പതിപ്പില്‍ ഡാഷ്‌ബോര്‍ഡില്‍ മൂന്നാമതൊരു സ്‌ക്രീന്‍ ഉണ്ട്. മുന്നില്‍ ഇരിക്കുന്ന യാത്രക്കാരന്റെ സൗകര്യാര്‍ഥമാണ് ഈ ഫീച്ചര്‍. പുതിയ അപ്‌ഹോള്‍സ്റ്ററി, രണ്ട് പുതിയ പെയിന്റ് ഓപ്ഷനുകള്‍, ഗൂഗിള്‍ ജെമിനി ഇന്റഗ്രേഷന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. സെന്റര്‍ കണ്‍സോളും പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് മാത്രമായി റേസിങ് ടാന്‍ ഇന്റീരിയര്‍ തീം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏഴ് വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 59kwh, 70kwh,79kwh ബാറ്ററി പായ്ക്കുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ 683 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 11.45 രൂപ മുതലാണ് വില. ഒറ്റയടിക്ക് വാങ്ങുന്ന ഓപ്ഷന്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ 19.45 രൂപ മുതലാണ് വില ആരംഭിക്കുന്നത്. റൂബി വെല്‍വെറ്റ്, ഗ്രാഫൈറ്റ് സ്‌റ്റോം എന്നിവയാണ് രണ്ടു പുതിയ നിറങ്ങള്‍.

Mahindra BE 6 Sporteq Edition Launched: Prices Start at Rs. 11.45 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

കേരളത്തിൽ ഓപ്പണിങ് ഡേയിൽ ഒരു കോടിക്ക് മുകളിൽ കളക്ഷൻ; 'വിശ്വനാഥ് ആൻഡ് സൺസ്' എത്ര നേടി ?

ദേവ്ദത്തിനും രാഹുലിനും അര്‍ധ സെഞ്ച്വറി; ഗാലെയില്‍ ഇന്ത്യയുടെ മികച്ച ബാറ്റിങ്

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ച കേസുകള്‍ 116, ഈമാസം രണ്ടുമരണം