Mahindra XUV 3XO CNG source: Mahindra
Automobile

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍ അവതരിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍ അവതരിപ്പിക്കും. ഈ മിഡ് സ്‌പെസിഫിക്ക് വേരിയന്റിന്റെ വില നാളെ പ്രഖ്യാപിക്കും.

വാഹനത്തിന്റെ ബൂട്ടിലാണ് ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മോഡലിന് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തുപകരുന്നത്. എങ്കിലും ഇത് T-GDi യൂണിറ്റ് ആയിരിക്കുമോ അതോ TCMPFi യൂണിറ്റ് ആയിരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നെക്‌സോണിന് ശേഷം ഇത്രയും വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ സെഗ്മന്റിലെ രണ്ടാമത്തെ കാറായിരിക്കും ഇത്.

ഇലക്ട്രിക് സിംഗിള്‍- പെയ്ന്‍ സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്, ഫാബ്രിക് അപ്പഹോള്‍സ്റ്ററി, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്- സ്‌റ്റോപ്പ് ബട്ടണ്‍, പെട്രോള്‍, സിഎന്‍ജി മോഡുകള്‍ക്കിടയില്‍ മാറുന്നതിനുള്ള പ്രത്യേക സ്വിച്ച് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഈ മോഡല്‍ വിപണിയില്‍ എത്തുന്നത്.

Mahindra XUV 3XO CNG to be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്‍ഹി ഹൈക്കോടതി

ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം

'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ