Maruti Escudo source: X
Automobile

കൂടുതല്‍ ബൂട്ട് സ്‌പേസ്, ആദ്യമായി അണ്ടര്‍ബോഡി സിഎന്‍ജി കിറ്റ്; 9 ലക്ഷം രൂപ മുതല്‍ വില, മാരുതിയുടെ പുതിയ കാര്‍ ലോഞ്ച് സെപ്റ്റംബര്‍ മൂന്നിന്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ് യുവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ് യുവി പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ പുറത്തിറക്കുന്ന പുതിയ കാര്‍ സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി മത്സരിക്കാന്‍ ഒരുങ്ങി 'എസ്‌കുഡോ' എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്. ബ്രെസ്സയ്ക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരയ്ക്ക് താഴെയുമായാണ് ഇത് സ്ഥാനം പിടിക്കുക.

മിഡ്‌സൈസ് എസ്യുവി വിഭാഗത്തിലേക്കുള്ള മാരുതി സുസുക്കിയുടെ രണ്ടാമത്തെ പ്രവേശനമായിരിക്കും പുതിയ എസ്യുവി. ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എസ്‌കുഡോ എസ്യുവി ഗ്രാന്‍ഡ് വിറ്റാരയുമായി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. 150 ബിഎച്ച്പിയും 263 എന്‍എമ്മും സംയോജിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് ഉള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഇ-സിവിടിയുമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15 പെട്രോള്‍ എന്‍ജിനും 88 എച്ച്പി നല്‍കുന്ന ഓപ്ഷണല്‍ സിഎന്‍ജി വേരിയന്റും എസ്യുവിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ബൂട്ട് സ്‌പേസ് നല്‍കുന്ന അണ്ടര്‍ബോഡി സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി മോഡലാകാം എസ്‌കുഡോ എന്നതും ശ്രദ്ധേയമാണ്.

സവിശേഷതകള്‍

ലെവല്‍-2 ADAS, കരുത്തുറ്റ ടെയില്‍ഗേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിങ്, പനോരമിക് സണ്‍റൂഫ്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാബിനില്‍ സജ്ജീകരിച്ചേക്കാം.അടിസ്ഥാന വേരിയന്റിന് ഏകദേശം 9-10 ലക്ഷം രൂപ വില വന്നേക്കാം. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 18-19 ലക്ഷം രൂപ വരെ (എല്ലാം എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നുണ്ട്.

Maruti Suzuki is set to launch its new mid-size SUV in India on September 3, features of Maruti Escudo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT