AMG E 53 Hybrid 4MATIC+ Mercedes-Benz India
Automobile

മെഴ്സിഡസ് ബെന്‍സിന്റെ അടുത്ത ആഡംബര കാര്‍, പ്ലഗ്- ഇന്‍ ഹ്രൈബ്രിഡ് സാങ്കേതികവിദ്യ; എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ വിപണിയില്‍

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എ ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയര്‍ന്ന പ്രകടനശേഷിയും പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരേ പോലെ പ്രകടിപ്പിക്കുന്നതായി കമ്പനി അവകാശപ്പെട്ടു.

ത്രീ ലിറ്റര്‍ ഇന്‍ ലൈന്‍ സിക്‌സ് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവര്‍ത്തിക്കുന്നത്. 430 കിലോവാട്ട് (585 ഹോഴ്‌സ്പവര്‍) കരുത്തും 750 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കും. റേസ് സ്റ്റാര്‍ട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് 450 കിലോവാട്ട് (612 ഹോഴ്‌സ്പവര്‍) വരെ ഉയരും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.8 സെക്കന്‍ഡ് മാത്രം മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും എഎംജി ഡ്രൈവേഴ്‌സ് പാക്കേജിലൂടെ 280 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും സാധിക്കും.

28.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ പൂര്‍ണമായും വൈദ്യുതിയിലും സഞ്ചരിക്കാനാകും. ഡബ്ല്യുഎല്‍ടിപി മാനദണ്ഡപ്രകാരം ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ വൈദ്യുതി മാത്രം ഉപയോഗിച്ച് വാഹനം സഞ്ചരിക്കും. 11 കിലോവാട്ട് എസി ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ വാഹനത്തിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. എഎംജി റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷനും ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമായ എഎംജി പെര്‍ഫോമന്‍സ് 4മാറ്റിക്+, ആക്റ്റീവ് റിയര്‍-ആക്സില്‍ സ്റ്റിയറിംഗ് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. റീജെന്‍ ബ്രേക്കിങ്ങും വിവിധ ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

AMG E 53 Hybrid 4MATIC+

എഎംജി സ്‌പോര്‍ട്‌സ് സീറ്റുകളാണ് വാഹനത്തിനുള്ളത്. കൂടാതെ എംബിയുഎക്‌സ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ബര്‍മെസ്റ്റര്‍ 4ഡി സറൗണ്ട് സൗണ്ട്, ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ, പിന്‍ഭാഗത്തെ ഇലക്ട്രിക് സണ്‍ബ്ലൈന്‍ഡ് ഉള്‍പ്പെടെ നിരവധി പ്രീമിയം സൗകര്യങ്ങളും വാഹനത്തിലുണ്ട്. മെഴ്സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പെര്‍ഫോമന്‍സ് എഡിഷന് 1.45 കോടി രൂപയും റേസിംഗ് എഡിഷന് 1.48 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. രാജ്യത്തെ മെഴ്സിഡസ് ബെന്‍സിന്റെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും വാഹനങ്ങളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Mercedes-Benz India launches AMG E 53 Hybrid 4MATIC+

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ (വിഡിയോ)

ഡിഗ്രിയുണ്ടോ?, പ്രവൃത്തിപരിചയം വേണ്ട ! 225 ഒഴിവുകൾ, കേന്ദ്ര ഇൻഷുറൻസ് കമ്പനിയിൽ അവസരം

ടോള്‍ ഫാസ്റ്റാഗിലൂടെ മാത്രം, നേരിട്ട് പണം നല്‍കരുത്; ഇ ഡി മുന്നറിയിപ്പ്

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്; അബ്ദുള്ള ബാസിലിനെതിരായ കേസ്ആ പിൻവലിക്കണം; ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി ലീഗ് എംഎൽഎമാർ

'ശക്തിയുടെ ആധുനിക ഭാവം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു