മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ് ഡബ്ല്യൂ- എംജി മോട്ടോര്‍ ഇന്ത്യ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മജസ്റ്റര്‍ എസ്യുവി എന്ന പേരില്‍ ഫെബ്രുവരി 12 ന് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ കലണ്ടര്‍ വര്‍ഷത്തിലെ കമ്പനിയുടെ ആദ്യ ലോഞ്ചായിരിക്കും ഇത്. ഈ മോഡല്‍ 2025 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിരുന്നു.
കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഗ്ലോസ്റ്ററിന് മുകളില്‍ മജസ്റ്ററിനെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആഗോള വിപണികളില്‍ ഇതിനകം വില്‍പ്പനയിലുള്ള മാക്സസ് D90 എസ്യുവിയുടെ പുതുക്കിയ പതിപ്പാണിത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4x4 സിസ്റ്റവുമായി ജോടിയാക്കിയ പരിചിതമായ 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോറിന്റെ പവര്‍ ഔട്ട്പുട്ട് 213 ബിഎച്ച്പിയും 478 എന്‍എമ്മുമാണ്.
പുറത്ത് വ്യത്യസ്തമായ ഒരു ഡിസൈനോടെയാണ് മജസ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പുതിയ ബ്ലാക്ക്-ഔട്ട് ഗ്രില്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലാമ്പുകള്‍, സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്‍, പുതുക്കിയ സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ സെറ്റ് അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, റണ്ണിംഗ് ബോര്‍ഡുകള്‍, വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള എല്‍ഇഡി ലൈറ്റ് ബാറിന് മുകളിലുള്ള കറുത്ത ഇന്‍സേര്‍ട്ട് എന്നിവ ഇതിന്റെ ഹൈലൈറ്റുകളാണ്. പനോരമിക് സണ്‍റൂഫ്, പുതിയ പൂര്‍ണ്ണ ഡിജിറ്റല്‍ കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലെവല്‍ 2 ADAS, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates