Hyundai Venue image credit: hyundai
Automobile

പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ. പരീക്ഷണ ഓട്ടങ്ങള്‍ക്കിടെ ഇന്ത്യന്‍ റോഡുകളില്‍ ഈ എസ്യുവി നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതുക്കിയ സ്‌റ്റൈല്‍, നൂതന ഫീച്ചറുകള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് വാഹനം വിപണിയില്‍ എത്തുക.

നിലവിലുള്ള മോഡലിനേക്കാള്‍ വില കൂടുതലായിരിക്കുമെങ്കിലും മാരുതി ബ്രെസ്സ, ടാറ്റ നെക്സോണ്‍, കിയ സോണെറ്റ് എന്നിവയുമായിട്ടായിരിക്കാം പുതിയ തലമുറ വെന്യു മത്സരിക്കുക. നിലവിലെ ക്രെറ്റയില്‍ നിന്നും ഒന്നാം തലമുറ പാലിസേഡ് എസ്യുവില്‍ നിന്നും ഡിസൈന്‍ കടമെടുത്ത് പരിഷ്‌കരിച്ച രൂപത്തിലായിരിക്കും പുതിയ വാഹനം. ക്രെറ്റയില്‍ കാണുന്ന കണക്റ്റഡ് ഡിആര്‍എല്ലുകളുള്ള ക്വാഡ്-എല്‍ഇഡി ഹെഡ്ലാമ്പ് സജ്ജീകരണം ഇതിന് ലഭിച്ചേക്കും. ഹെഡ്ലാമ്പുകള്‍ക്ക് താഴെ, ഒന്നാം തലമുറ പാലിസേഡ് എസ്യുവിയെ അനുസ്മരിപ്പിക്കുന്ന എല്‍-ആകൃതിയിലുള്ള എല്‍ഇഡികള്‍ ഉണ്ടായേക്കും.

പുതിയ തലമുറ ഹ്യുണ്ടായ് വെന്യു 16 ഇഞ്ച് അലോയ് വീല്‍ ആയിരിക്കും വാഗ്ദാനം ചെയ്യുക. കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതിന് വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗ് ഉണ്ടാകും.പുതിയ എസ്യുവിയില്‍ ഹ്യുണ്ടായ് ചില പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

അപ്‌ഹോള്‍സ്റ്ററി മുതല്‍ സീറ്റുകളും ഡാഷ്ബോര്‍ഡ് ഡിസൈനും വരെ, എല്ലാം മുമ്പത്തേക്കാള്‍ പ്രീമിയം, അപ്മാര്‍ക്കറ്റ്, അഡ്വാന്‍സ്ഡ് എന്നിവയായിരിക്കും. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ തലമുറ വെന്യുവില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ തലമുറ ഹ്യുണ്ടായ് വെന്യുവിന് നിരവധി മികച്ച സുരക്ഷാ സവിശേഷതകളുള്ള ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ലെവല്‍ 2 ADAS സ്യൂട്ട് ലഭിക്കുമെന്ന് കരുതുന്നു. കൂടാതെ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകളും നാല് ഡിസ്‌ക് ബ്രേക്കുകളും ഇതില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പുതിയ തലമുറ വെന്യു അതേ (1.0L, 1.2L) പെട്രോള്‍, (1.5L) ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ പതിപ്പില്‍ നിന്ന് 5-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT, 6-സ്പീഡ് മാനുവല്‍ യൂണിറ്റുകളുടെ രൂപത്തില്‍ ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍ അതേപോലെ പിന്തുടരാനും സാധ്യതയുണ്ട്.

New-Gen Hyundai Venue India Launch On Oct 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

SCROLL FOR NEXT